മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടി നിമിഷ സജയൻ. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നിമിഷ മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിച്ചിരിക്കുകയാണ്. മുംബൈയിൽ സ്ഥിരതാമസമാക്കിയ നിമിഷ സിനിമ ഷൂട്ടിങ്ങുകൾക്കായാണ് കേരളത്തിലേക്ക് വരുന്നത്.
അഭിനേത്രി എന്നതിലുപരി ചിത്രകാരി, നർത്തകി കൂടിയായ് നിമിഷ സജയൻ കൂടാതെ ആയോധന കലകളും അഭ്യസിക്കുന്നുണ്ട് നടി. തായ്കൊണ്ടോ അഭ്യസിക്കുന്ന ചിത്രങ്ങൾ നിമിഷ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നു. ഇപ്പോഴിതാ, മനോഹരമായ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് താരം.
ഒരു ഹിന്ദി ഗാനത്തിനാണ് ഇത്തവണ നിമിഷ ചുവടുവയ്ക്കുന്നത്. നേരത്തെ നടി അനുസിത്താരയ്ക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ നിമിഷ പങ്കുവെച്ചിരുന്നു.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിമിഷ സജയൻ. നായാട്ട്, മാലിക്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നി സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് നിമിഷ കാഴ്ച്ചവെച്ചത്.
ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിമിഷ .ദേശീയ പുരസ്കാര ജേതാവ് ഒനിർ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വി ആർ എന്നാണ് ചിത്രത്തിന്റെ പേര്.