ശ്രീനാഥ് ഭാസി ഒരു സോറി പറഞ്ഞാല്‍..! മനുഷ്യനല്ലേ..! – നിപിന്‍ നിരാവത്ത്

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിന്റെ ഭാഗമായി നടന്‍ ശ്രീനാഥ് ഭാസിയെ സിനിമാ രംഗത്ത് നിന്ന് കുറച്ച് നാളത്തേക്ക് വിലക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. വിഷയത്തില്‍ തന്റെ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരാവത്ത്. ഒരു ക്ഷമാപണത്തില്‍ തീരാവുന്ന കാര്യം.. ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോയി ശ്രീനാഥ് ഭാസിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് വരെ കാര്യങ്ങള്‍ എത്തി.. എന്നാണ് നിപിന്‍ പറയുന്നത്. ഇതെല്ലാം ഞാന്‍ എന്ന ഭാവം കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നമാണ്

എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നിപിന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.. ശ്രീനാഥ് ഭാസി.. ഒരു സോറി പറഞ്ഞാല്‍ തീരാവുന്ന കേസ് എത്തിപ്പെട്ടത്.. പോലീസ് കേസ് , അറസ്റ്റ് , ഡ്രഗ്‌സ് പരിശോധന , സിനിമയില്‍ നിന്ന് വിലക്ക് , അപകീര്‍ത്തി , മാനനഷ്ടം …എല്ലാമനുഷ്യരും ജീവിത്തില്‍ ഒരു സോറി എങ്കിലും പറഞ്ഞിട്ടുണ്ടാവും, ഞാന്‍ പറഞ്ഞിട്ടുണ്ട് മനുഷ്യനല്ലേ തെറ്റ് പറ്റും.. ചിലര്‍ സോറി പറയാന്‍ മനസ്സ് തയ്യാറാവാത്തത് അവരുടെ ഈഗോമാത്രമാണ് . (ഞാന്‍ എന്ന ഭാവം ) രാജ്യങ്ങള്‍ പോലും ഇന്നും

സമാധാനത്തിനായി ചര്‍ച്ചകള്‍ വെക്കാറുണ്ട് , ചില വിട്ടുവീഴ്ചകള്‍ അതിന് തയ്യാറാവാത്തതാണ് ഫലം കാണാതെ പോകുന്നത്.. ഞാന്‍ എന്ന ഭാവം… എന്നാണ് നിപിന്‍ കുറിച്ചത്. അതേസമയം, അവതാരകയുടെ പരാതിയില്‍ സിനിമ രംഗത്ത് ശ്രീനാഥ് ഭാസിക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നടന്റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷം ആയിരുന്നു നിര്‍മാതാക്കളുടെ സംഘടന ഈ തീരുമാനം എടുത്തത്. മാറ്റിനിര്‍ത്തല്‍ തെറ്റ് തിരുത്താനുള്ള

അവസരമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അതിനിടെ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ലഹരി പരിശോധനക്ക് വിധേയനാക്കിയിരുന്നു. അഭിമുഖത്തിന്റെ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് ഇത്.

Nikhina