നിന്നിലേക്കെത്തിയപ്പോ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല, എന്നില്‍ നീ വസന്തവും സുഗന്ധവും നിറയ്ക്കുമെന്ന്!! ഗോപിയ്ക്ക് ഹൃദ്യമായ ആശംസകളുമായി നിരഞ്ജന്‍

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള നടനാണ് നിരഞ്ജന്‍ നായര്‍. നിരഞ്ജന്റെ കുടുംബവും ആരാധകലോകത്തിന് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിരഞ്ജന്‍. ഭാര്യ ഗോപികയെയും മകന്‍ കുഞ്ഞൂട്ടന്റെയും വിശേഷങ്ങള്‍ നിരഞ്ജന്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഭാര്യ ഗോപികയ്ക്ക് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് നിരഞ്ജന്‍.

എത്ര നിശബ്ദമായാണല്ലേ കാലം മുന്നോട്ടോഴുകുന്നത്, ഒന്ന് കണ്ണടച്ചിരുന്നാല്‍ മനസ്സുകൊണ്ട് കാലത്തിനെ തോല്‍പ്പിച്ചു കൊണ്ട് അതിവേഗം നമുക്ക് പല കാലഘട്ടത്തിലേക്കും എത്താം..വര്‍ഷങ്ങള്‍ക്കു മുന്‍പേ നിന്നിലേക്കെത്തിയപ്പോ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, ഇന്ന് നീ എന്നിലേക്കിങ്ങനെ ആഴത്തില്‍ പടര്‍ന്നു കേറുമെന്ന്.

എന്റെ ശാഖകളില്‍ നീ വസന്തകാലമെന്നും നിലനിര്‍ത്തുമെന്ന്, ഋതുക്കളില്‍ നീ എന്നും എന്നില്‍ സുഗന്ധം നിറയ്ക്കുമെന്ന്, ഏറ്റവും ശക്തയായി നിന്ന്, തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാലത്തിനോട്,സ്വയം തോല്‍ക്കാതിരിക്കാന്‍ പ്രതികരിക്കുമെന്ന്, ഒരുപാട് പ്രതിസന്ധികളെ നീ തരണം ചെയ്തതെങ്ങനെ എന്ന് എനിക്കിന്നും മനസിലാക്കാന്‍ സാധിച്ചിട്ടില്ല.

എവിടെ ആണെങ്കിലും നിന്നിലേക്ക് ഓടിയെത്താന്‍ മനസെന്നും തിടുക്കം കൂട്ടാറുണ്ട്, എനിക്കെന്നും അത്രമേല്‍ ഹൃദയമായവള്‍ക്ക്, ഏതു കാലവും നീ എന്നെ ഇങ്ങനെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഏതു വിഷമവും ഇങ്ങനെ അലിഞ്ഞു അലിഞ്ഞു ഇല്ലാതാവുമെന്നെ..എന്റെ പ്രിയപെട്ടവള്‍ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. പ്രിയ കുഞ്ഞൂട്ടന്റെ സന്തോഷങ്ങള്‍. അത്രമേല്‍ പ്രിയപ്പെട്ടവളുടെ ഈ ജന്മദിനം.

അവള്‍ അത്രമേല്‍ ആഗ്രഹിച്ച @parakkatnatureresortmunnar വച്ച് ആഘോഷിക്കുമ്പോള്‍ ഒരു സന്തോഷമാണ് മനസ്സില്‍. നന്ദി ഒരുപാടു സര്‍പ്രൈസ്‌കള്‍ ഞങ്ങള്‍ക്ക് നല്‍കിയതിനു..മൂന്നാര്‍ എന്ന വാക്കിന് പുതിയ ഒരു നിറം കൂടിയുണ്ട് ഇന്ന് മനസ്സില്‍..അത്രക്ക് ഹൃദ്യമായിരുന്നു പറക്കാട്ടിലെ ഓരോ നിമിഷവും. വീണ്ടും വീണ്ടും അവിടെക്ക് എത്തിപ്പെടാന്‍ മനസ്സ് കൊതിച്ചു കൊണ്ടേ ഇരിക്കുന്നു..വീണ്ടും ഒരു അവധികാലത്തിനായി കാത്തിരിക്കുന്നു..വീണ്ടും മൂന്നാറിലെത്താന്‍..വീണ്ടും പറക്കാട്ടിലെത്താന്‍ എന്ന് പറഞ്ഞാണ് നിരഞ്ജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago