മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള നടനാണ് നിരഞ്ജന്‍ നായര്‍. നിരഞ്ജന്റെ കുടുംബവും ആരാധകലോകത്തിന് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നിരഞ്ജന്‍. ഭാര്യ ഗോപികയെയും മകന്‍ കുഞ്ഞൂട്ടന്റെയും വിശേഷങ്ങള്‍ നിരഞ്ജന്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ നടന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ഭാര്യ ഗോപികയ്ക്ക് ഹൃദയസ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് നിരഞ്ജന്‍.
എത്ര നിശബ്ദമായാണല്ലേ കാലം മുന്നോട്ടോഴുകുന്നത്, ഒന്ന് കണ്ണടച്ചിരുന്നാല്‍ മനസ്സുകൊണ്ട് കാലത്തിനെ തോല്‍പ്പിച്ചു കൊണ്ട് അതിവേഗം നമുക്ക് പല കാലഘട്ടത്തിലേക്കും എത്താം..വര്‍ഷങ്ങള്‍ക്കു മുന്‍പേ നിന്നിലേക്കെത്തിയപ്പോ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല, ഇന്ന് നീ എന്നിലേക്കിങ്ങനെ ആഴത്തില്‍ പടര്‍ന്നു കേറുമെന്ന്.
എന്റെ ശാഖകളില്‍ നീ വസന്തകാലമെന്നും നിലനിര്‍ത്തുമെന്ന്, ഋതുക്കളില്‍ നീ എന്നും എന്നില്‍ സുഗന്ധം നിറയ്ക്കുമെന്ന്, ഏറ്റവും ശക്തയായി നിന്ന്, തന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കാലത്തിനോട്,സ്വയം തോല്‍ക്കാതിരിക്കാന്‍ പ്രതികരിക്കുമെന്ന്, ഒരുപാട് പ്രതിസന്ധികളെ നീ തരണം ചെയ്തതെങ്ങനെ എന്ന് എനിക്കിന്നും മനസിലാക്കാന്‍ സാധിച്ചിട്ടില്ല.
എവിടെ ആണെങ്കിലും നിന്നിലേക്ക് ഓടിയെത്താന്‍ മനസെന്നും തിടുക്കം കൂട്ടാറുണ്ട്, എനിക്കെന്നും അത്രമേല്‍ ഹൃദയമായവള്‍ക്ക്, ഏതു കാലവും നീ എന്നെ ഇങ്ങനെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഏതു വിഷമവും ഇങ്ങനെ അലിഞ്ഞു അലിഞ്ഞു ഇല്ലാതാവുമെന്നെ..എന്റെ പ്രിയപെട്ടവള്‍ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. പ്രിയ കുഞ്ഞൂട്ടന്റെ സന്തോഷങ്ങള്‍. അത്രമേല്‍ പ്രിയപ്പെട്ടവളുടെ ഈ ജന്മദിനം.
അവള്‍ അത്രമേല്‍ ആഗ്രഹിച്ച @parakkatnatureresortmunnar വച്ച് ആഘോഷിക്കുമ്പോള്‍ ഒരു സന്തോഷമാണ് മനസ്സില്‍. നന്ദി ഒരുപാടു സര്‍പ്രൈസ്‌കള്‍ ഞങ്ങള്‍ക്ക് നല്‍കിയതിനു..മൂന്നാര്‍ എന്ന വാക്കിന് പുതിയ ഒരു നിറം കൂടിയുണ്ട് ഇന്ന് മനസ്സില്‍..അത്രക്ക് ഹൃദ്യമായിരുന്നു പറക്കാട്ടിലെ ഓരോ നിമിഷവും. വീണ്ടും വീണ്ടും അവിടെക്ക് എത്തിപ്പെടാന്‍ മനസ്സ് കൊതിച്ചു കൊണ്ടേ ഇരിക്കുന്നു..വീണ്ടും ഒരു അവധികാലത്തിനായി കാത്തിരിക്കുന്നു..വീണ്ടും മൂന്നാറിലെത്താന്‍..വീണ്ടും പറക്കാട്ടിലെത്താന്‍ എന്ന് പറഞ്ഞാണ് നിരഞ്ജന്റെ പോസ്റ്റ് അവസാനിക്കുന്നത്.
