Categories: Film News

മോളുടെ കൂടെ പുറത്ത് പോകുമ്പോൾ ഭാര്യ ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് നിഷാന്ത് സാഗർ. ഒരു സമയത്ത് തുടർച്ചയായി ചില ചിത്രങ്ങളിൽ താരം നായകനായി അഭിനയിച്ചിരുന്നു. ഫാന്റം, ജോക്കർ ഒക്കെ നിഷാന്ത് വളരെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ ആണ്. എന്തിനെറെ പറയുന്നു, ബോളിവുഡ് സൂപ്പർസ്റ്റാർ സണ്ണി ലിയോൺ നായികയായി അഭിനയിച്ച ഏക മലയാള നടൻ നിഷാന്ത് സാഗർ ആയിരുന്നു. രണ്ടു പേരുടെയും കരിയറിന്റെ തുടക്ക സമയത്ത് ആയിരുന്നു ഈ ചിത്രം. എന്നാൽ സിനിമയിൽ അധികകാലം തിളങ്ങാൻ നിശാന്തിനു കഴിഞ്ഞില്ല. അധികം അവസരങ്ങൾ ഒന്നും താരത്തിന് സിനിമയിൽ നിന്ന് ഒരു കാലത്തിന് ശേഷം ലഭിച്ചിരുന്നില്ല എന്നതാണ് സത്യം.

Nishanth Sagar

ഇപ്പോഴിത തന്റെ അവസരങ്ങളെ കുറിച്ചും വിവാഹത്തനെ കുറിച്ചും നിഷാന്ത് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ ആണ് ഞാൻ വിവാഹം കഴിക്കുന്നത്. ചെറിയ പ്രായം എന്ന് പറഞ്ഞാൽ 22 വയസ്സ്. ഫാന്റത്തിലെ വിരൽ തൊട്ടാൽ എന്ന് തുടങ്ങുന്ന ഗാനത്തിൽ അഭിനയിക്കുമ്പോൾ എനിക്ക് 22 വയസ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞു കുറച്ച് നാളുകൾക്ക് ശേഷമാണു ആ ഗാനം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. അവൾക്കും ഇതേ പ്രായത്തെ തന്നെ ആയിരുന്നു. അന്നൊക്കെ 22 വയസ്സ് എന്നും പറയുന്നത് പെൺകുട്ടികളുടെ വിവാഹ പ്രായം ആയിരുന്നു. അവൾക്ക് ആലോചന വരാൻ തുടങ്ങി.

Nishanth Sagar

അതിൽ പലതും ഞാൻ ഇടപെട്ട് മുടക്കി. എന്നാൽ ഒരു ആലോചന വന്നപ്പോൾ ഞാൻ എത്ര പറഞ്ഞിട്ടും പിന്മാറാൻ അയാൾ തയാറായില്ല. അങ്ങനെ ആണ് ഞങ്ങൾ വിവാഹം കഴിച്ചത്. ആ പ്രായത്തിൽ വിവാഹം കഴിക്കാൻ ഞാൻ നിര്ബന്ധിക്കപ്പെടുത്തായിരുന്നു. ഇപ്പോൾ എന്റെ മക്കളിൽ മൂത്ത മകൾ ഡിഗ്രിയ്ക്ക് പഠിക്കുന്നു, ഇളയ ആൾ ആറാം ക്ലാസിൽ പഠിക്കുന്നു. മകൾക്ക് ഒപ്പം പുറത്ത് പോകുമ്പോൾ ഭാര്യ ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അത് കേൾക്കുമ്പോൾ അവൾക്കും എന്തോ പോലെ തോന്നിയിട്ടുണ്ട്. നല്ല സിനിമകളിൽ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എന്റെ അറിവില്ലായ്മയും ഉഴപ്പും ആയിരുന്നു എനിക്ക് സിനിമയിൽ വേണ്ട രീതിയിൽ തിളങ്ങാൻ കഴിയാതിരുന്നത് എന്നും നിഷാന്ത് പറയുന്നു.

Devika Rahul