Categories: Film News

അഭിനേത്രി, മോഡൽ, പീഡിയാട്രീഷ്യൻ ; സാന്ത്വനത്തിലെ അപ്പുവിന്റെ മമ്മി ചില്ലറക്കാരിയല്ല

മലയാളി സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പരയിൽ അപ്പു എന്ന അപർണയുടെ അമ്മയായി അഭിനയിക്കുന്ന നീത ഘോഷിൻറെ ജീവിതമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്.

അംബിക എന്ന കുടുംബിനിയായാണ് താരം സാന്ത്വനത്തിൽ എത്തിയത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ നീത അഭിനേത്രി എന്നതിനപ്പുറം മോഡലും പേരുകേട്ട പീഡിയാട്രിഷ്യനുമാണ്. കോഴിക്കോട് സ്വദേശിനിയായ നീത ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

സമൂഹമദ്ധ്യാമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടറാണോ എന്നാണ് ഏവരും ഇതോടെ ചോദിച്ചിരിക്കുന്നത്. സന്തോഷത്തോടെ തന്നെയാണ് സാന്ത്വനം പ്രേക്ഷകർ അപ്പുവിന്റെ മമ്മിയുടെ ഈ യഥാർത്ഥ ജീവിത കഥ ഏറ്റെടുത്തിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.