എനിക്ക് സങ്കടം വരുമ്പോൾ അന്ന് ദിലീപേട്ടൻ പറഞ്ഞ വാക്കുകൾ ആലോചിക്കും നിത്യ ദാസ്

ഓരോ കഥാപത്രവും പ്രേഷകരുടെ മനസിൽ അത്രയധികം ആഴത്തിൽ പതിയിപ്പിക്കുന്ന ഒരു നടൻ ആണ് ദിലീപ്,ഇപ്പോൾ താരത്തെ കുറിച്ച് നടി നിത്യ ദാസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ ആദ്യ ചിത്രം  ഈ പറക്കും തളികയിൽ നായകനായി എത്തിയത് ദിലീപേട്ടൻ ആയിരുന്നു, എനിക്ക് എന്തെങ്കിലും ഒരു വിഷമ രീതിയോ മറ്റും വന്നാൽ ഉടൻ ഞാൻ ദിലീപേട്ടൻ പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കും നടി പറയുന്നു.

ഞാൻ  കോളേജിൽ പഠിക്കുന്ന സമയത്തു ആയിരുന്നു ഈ പറക്കും തളിക എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്, ശരിക്കും ഞാൻ സിനിമയിൽ എത്തുമോ എന്നും മുൻപ് വിചാരിച്ചിട്ടില്ല, എന്നാൽ ഈ വരവ് അപ്രതീഷിതം, ഞാൻ ആ കാര്യം പറയുമ്പോൾ ദിലീപേട്ടൻ പറയും ഒരു രാത്രി മതി ഒരാളുടെ ജീവിതം മാറി മറയാൻ, അതുപോലെ നാളെ നമ്മൾ നല്ലതാകനും, ചീത്തയാകാനും ഒരു രാത്രി മാത്രം മതി ആ വാചകം ഞാൻ എന്ത് വിഷമം ഉണ്ടായാലും ഓർക്കും നിത്യ പറയുന്നു.

ഞാൻ സിനിമയിൽ എത്താൻ  തന്നെ കാരണക്കാരൻ ദിലീപേട്ടൻ ആയിരുന്നു. ഞാൻകോളജിൽ പഠിക്കുന്ന സമയത്തു ഒരു ഫോട്ടോഗ്രഫർ എന്റെ ഫോട്ടോയെടുത്തു ഗൃഹലക്ഷ്മി മാഗസിനിൽ ഇട്ടു, അത് കണ്ടത് മഞ്ജുച്ചേച്ചി ആയിരുന്നു പിന്നീട് ചേച്ചിയാണ് ദിലീപേട്ടനെ കാണിച്ചു കൊടുത്തത്,അങ്ങനെയാണ് ഞാൻ ഈ പറക്കും തളികയിൽ എത്തിയത് നിത്യ പറയുന്നു.

Suji