പത്മരാജന്റെ ഞാന്‍ ഗന്ധര്വ്വന് എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികളെ മോഹിപ്പിച്ച ഗന്ധര്വ്വന് ആയിരുന്നു നിതീഷ് ഭരദ്വാജ്. ആ സിനിമയും അദ്ദേഹത്തിന്റെ കഥാപാത്രവും അന്ന് മലയാളികള്‍ക്കിടയില്‍ തീര്‍ത്ത തംരഗം ചെറുതല്ല. എന്നാലിപ്പോള്‍ പ്രിയപ്പെട്ട താരത്തെ കുറിച്ചുള്ള ഒരു ദുഖവാര്‍ത്തയാണ് പുറത്ത് വരുന്നത്. 12 വര്‍ഷത്തെ തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അദ്ദേഹം ആരാധകരെ അറിയിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ വാര്‍ത്ത അറിയിച്ച് രംഗത്ത് വന്നത്.
12 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിത ഗേറ്റും വേര്‍പിരിയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നിതീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരുടേതും രണ്ടാംവിവാഹമായിരുന്നു. 2019 സെപ്റ്റംബറിലാണ് ഡിവോഴ്സ് കേസ് ഫയല്‍ ചെയ്തത്. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിനുള്ള കേസ് നടന്നു കൊണ്ടിരിക്കുകയാണ്.
ഈ തീരുമാനം എടുത്തിട്ട് കുറേ നാളുകള്‍ പിന്നിട്ടു എങ്കിലും മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നാണ് നിതീഷ് ആ അഭിമുഖത്തില്‍ പറയുന്നത്. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പുറത്ത് അറിയിക്കാന്‍ താത്പര്യമില്ല. എന്നാല്‍ ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടി വരിക.
വേര്പിരിയുമ്പോള് കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മോനിഷ പട്ടേല്‍ ആണ് നിതീഷിന്റെ ആദ്യഭാര്യ. 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിയുകയായിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…