‘ഈ പറക്കും തളിക’ എന്ന സിനിമയിലെ ബാസന്തിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. അത്രയേറെ നിത്യ ദാസ് എന്ന നടി മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. ദിലീപ്, ഹരിശ്രീ അശോകന്, നിത്യാദാസ് കോമ്പോ അത്രയേറെ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങളിലുള്‍പ്പെടെ സജീവമായിരുന്നെങ്കിലും താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ നിത്യദാസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ഷോകളിലുമൊക്കെ സജീവമാണ്. മകള്‍ നൈനയുടെ കൂടെയുള്ള ഡാന്‍സ് വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സന്തൂര്‍ മമ്മി എന്ന വിളികളോടെയാണ് താരത്തിന്റെ പല വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടി. അമൃത ടിവിയിലെ റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിത്യ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. മകള്‍ നൈനയുമൊത്തുള്ള ഡാന്‍സ് വീഡിയോകളെ പറ്റിയും നിത്യ പറഞ്ഞു. ‘കൊവിഡ് സമയത്താണ് ആദ്യത്തെ വീഡിയോ ഷൂട്ട് ചെയ്ത് ഇടുന്നത്. അതിന് ഒരു മില്യണ്‍ കാഴ്ചക്കാരായപ്പോള്‍ വീണ്ടും വീഡിയോ ചെയ്യാന്‍ തോന്നി അങ്ങനെയാണ് ഇടക്ക് ഇടക്ക് ഡാന്‍സ് വീഡിയോകള്‍ ചെയ്യുന്നത്’. എന്നായിരുന്നു നിത്യ പറഞ്ഞത്.
സന്തൂര്‍ മമ്മിയെന്ന വിളി മകള്‍ നൈനക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ലെന്നും നിത്യ വ്യക്തമാക്കി. ‘വീട്ടില്‍ അമ്മയാണ് സൗന്ദര്യം ഒക്കെ ശ്രദ്ധിക്കുന്നത്. എന്നെയും ചേച്ചിയേയും ഇപ്പഴും വഴക്ക് പറയാറുണ്ട്. നിങ്ങള്‍ ഒന്നും ശ്രദ്ധിക്കണ്ട , ഇങ്ങനെ നടന്നോ എന്ന്’.
പരിപാടിക്കിടെ നിത്യക്കെതിരെ വന്ന ഒരു ഗോസിപ്പിനെക്കുറിച്ചും അവതാരക ചോദിച്ചു. നിത്യ വീണ്ടും ഗര്‍ഭിണിയാണെന്നായിരുന്നു ആ വാര്‍ത്ത. ‘മൂന്നാമതും ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇടക്ക് വന്നിരുന്നു, അത് ശ്രദ്ധിച്ചിരുന്നോ എന്നാണ് ചോദിച്ചത്. എന്നാല്‍ അത്തരം ഗോസിപ്പുകള്‍ കണ്ടിരുന്നു എന്നും പക്ഷെ ഗര്‍ഭിണി അല്ല, പുതിയ സിനിമയുടെ കഥാപാത്രത്തിന് വേണ്ടി അങ്ങനെ മേക്കപ്പ് ഇട്ടാതാണ് എന്നും നിത്യ വ്യക്തമാക്കി. ഇനി മൂന്നാമത് ഒരു കുഞ്ഞ് അടുത്ത് ഉണ്ടാകുമോ എന്ന് അവതാരകയായ സ്വാസിക ചോദിക്കുമ്പോള്‍ ഇല്ല എന്ന് നിത്യ മറുപടി നല്കി.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നിത്യ ദാസ് ഇപ്പോള്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. പുതിയ സിനിമയില്‍ ഒരു ഗര്‍ഭിണിയുടെ റോളിലാണ് താരം എത്തുന്നത്. അനില്‍ കുമ്പാഴയാണ് സിനിമ സംവിധാനം ചെയ്യുന്നത്.