മലയാളിക്ക് സുപരിചിതയായ താരമാണ് നിവേദ്യ തോമസ്. വെറുതെ അല്ല ഭാര്യയുടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം തമിഴിലും തെലുങ്കിലും എല്ലാം തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിൽ മികച്ച അവസരങ്ങൾ താരത്തിന് ലഭിച്ചില്ല എങ്കിലും തമിഴിലും തെലുങ്കിലും എല്ലാം താരത്തിന് നിരവധി നല്ല വേഷങ്ങൾ ലഭിച്ചു. രജനികാന്തിനൊപ്പം അഭിനയിച്ച ദർബാർ ആണ് താരത്തിന്റേതായി തമിഴിൽ ഇറങ്ങിയ അവസാന ചിത്രം. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.
വിവാഹം ഉടനെ ഉണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്. ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല. വിവാഹം കഴിക്കാനുളള തിടുക്കമൊന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യം വിവാഹം കഴിക്കാൻ സമയമായി എന്ന് എനിക്ക് തോന്നട്ടെ, തന്നെ ചെയ്യും. ഇപ്പോള്‍ അതിനെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നതെ ഇല്ല. അതിലും വലിയഒരു ലക്ഷ്യം എനിക്ക് ഇപ്പോൾ ഉണ്ട്. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. ഞാന്‍ ഇപ്പോള്‍ അതിനായുളള തിരക്കഥ തയ്യാറാക്കുന്നതിനുളള തിരക്കിലാണ്. മറ്റൊന്നിനെ കുറിച്ചും ഈ അവസരത്തിൽ ഞാൻ ചിന്തിക്കുന്നില്ല. തിരക്കഥ തയ്യാറാക്കുന്നതിൽ ചെറിയ ടെൻഷൻ ഉണ്ട്. അത് കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും താരം പറഞ്ഞു.
തെലുങ്കില്‍ വീ എന്ന ചിത്രമാണ് നിവേദ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സൂധീര്‍ ബാബു നായകനായി എത്തുന്ന ചിത്രത്തില്‍ നാനിയാണ് വില്ലന്‍. ചിത്രത്തിന്റെ റിലീസ് അടുത്തപ്പോൾ ആയിരുന്നു കൊറോണ പ്രതിസന്ധിയിൽ സിനിമകളുടെ റിലീസ് മാറ്റിവെച്ചത്. ചിത്രത്തിന്റെ റിലീസ് ഉടൻ തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആണ് സിനിമയുടെ പിന്നണി പ്രവർത്തകർ.