പരാജയപ്പെടുമോയെന്ന ഭയം അലട്ടിയിരുന്നു, നിവിന്‍ പോളി

Nivin-Pauly.new
Nivin-Pauly.new

യാതൊരു തരത്തിലുള്ള സിനിമാപാരമ്പര്യവുമില്ലാതെ സിനിമാലോകത്തേക്ക് എത്തിയ താരമാണ് നിവിന്‍ പോളി. സ്വന്തമായി ഒരിടം നിവിന്‍ സിനിമയില്‍ സ്വന്തമാക്കി. സിനിമയുടെ മുന്‍നിരയില്‍ വിജയകരമായ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന നിവിന്‍ പോളി തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മനസ് തുറന്നു സംസാരിച്ചു.

നിവിന്‍ പോളിയുടെ വാക്കുകള്‍-
സിനിമയില്‍ എത്തുമ്പോള്‍ അധിക നാള്‍ നിലനില്‍ക്കുമോ തുടര്‍ച്ചയായി സിനിമകള്‍ ലഭിക്കുമോ, ചിത്രങ്ങള്‍ പരായജയപ്പെട്ടാല്‍ കരിയര്‍ ഇല്ലാതാകുമോ എന്നു തുടങ്ങി നിരവധി ആകുലതകള്‍ ഉണ്ടായിരുന്നു. എനിക്കായി തേടി വരുന്ന ചിത്രങ്ങള്‍ മാത്രം അഭിനയിക്കുക, വിജയവും പരാജയവും അനുഭവിച്ചറിഞ്ഞ് യാത്ര തുടരുക എന്നതായിരുന്നു അവലംബിച്ചിരുന്ന രീതി. എന്നാല്‍ പിന്നീട് എന്റെ ആ കാഴ്ച്ചപ്പാട് മാറി. വിജയ പരാജയങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല ഇപ്പോള്‍ സിനിമ തിരഞ്ഞെടുക്കാറുള്ളത്. പ്രേക്ഷകരെ വളരെയേറെ രസിപ്പിക്കുന്നതും വ്യത്യസ്തവുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ പരാജയത്തെക്കുറിച്ചുള്ള ഭയം മാറി.വലിയ ഹിറ്റായില്ലെങ്കിലും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അത്തരം ചിത്രങ്ങളെയും വിശ്വാസത്തിലെടുക്കാനായി. പരാജയപ്പെടുമോ എന്ന ഭയം ഉണ്ടായാല്‍ സ്വതന്ത്രമായി സിനിമ തിരഞ്ഞെടുക്കാന്‍ കഴിയാതെ വരും. അത് ചലച്ചിത്ര ജീവിതത്തെ ഏറ്റവും വലിയ തിരിച്ചറിവായിരുന്നു. നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് പരാജയപ്പെട്ടവന് എപ്പോഴും എതിരാണ്. ജീവിതത്തില്‍ വിജയിച്ചവനൊപ്പമേ ആരും ഉണ്ടാകൂ. ഏത് മേഖല ആണെങ്കിലും വിജയിക്കുകയും പണമുണ്ടാക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ മിടുക്കനാകൂ എന്ന ചിന്താഗതി സിനിമയിലുമുണ്ട്. നമ്മുടെ സമൂഹം നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. അതിനെ നമ്മള്‍ അതിജീവിക്കണം. പണം കയ്യിലുണ്ടെങ്കില്‍ മാത്രമേ സന്തോഷമുണ്ടാവുകയുള്ളൂ എന്ന ചിന്ത മാറ്റിയാല്‍ തന്നെ വളരെ സമാധാനമായി സിനിമ ചെയ്യാം. നമ്മളോട് പലരും പറയാറുണ്ട്, ഇത്രയും വര്‍ഷം പോയില്ലേ എന്ന്. ആ വാക്കുകള്‍ കേള്‍ക്കാതിരിക്കുകയാണ് വേണ്ടത്. നമ്മളോട് മനസ് സംസാരിക്കുന്ന ചില കാര്യങ്ങളുണ്ട് അത് ഒരിയ്ക്കലും തെറ്റല്ല. ഒരുപാട് പേരുടെ അഭിപ്രായങ്ങള്‍ കേട്ട് സ്വപ്നത്തില്‍ നിന്നും അകന്നു പോകുന്നതിനേക്കാള്‍ മനസ് പറയുന്നത് കേള്‍ക്കുന്നതാണ് നല്ലത്.