സിനിമയില്‍ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാനാണ് ഇനി ആഗ്രഹമെന്ന് നടന് നിവിന്‍ പോളി. സാമൂഹിക പ്രതിബദ്ധതകള്‍ ഒന്നുമില്ലാതെ നന്മ മരം ഇമേജ് ഇല്ലാത്തതാക്കുന്ന കഥാപാത്രം ആവണമെന്നും നിവിന്‍ പോളി പറയുന്നു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്.
എനിക്കൊരു കൊടും ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. ഇതുവരെ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണെന്നും നിവിന്‍ പറയുന്നു.
ഈ ആഗ്രഹം മുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞപ്പോള്‍ അവര്‍ പല റഫറന്‍സുകളുമായി വരും. എന്നാല്‍ എനിക്ക് അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലന്‍ കഥാപാത്രമാണ് ചെയ്യേണ്ടത്. അത് വില്ലന്റെ സിനിമ മാത്രം ആയാല്‍ മതി. വില്ലനില്‍ ഒരു നായകന് ഉണ്ടാകണമെന്നില്ലെന്നും താരം പറയുന്നു. നായകനായി വേറേ സിനിമകള്‍ ചെയ്യാമല്ലോ എന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
നിവിന്‍ പോളി നായകനായ ‘പടവെട്ട്’ ഒക്ടോബര്‍ 21നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ലിജു കൃഷ്ണയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.അദിതി ബാലന്, ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെയുള്ള വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…