നിവിൻ പോളി ചിത്രങ്ങൾക്ക് സമീപ കാലത്ത് പ്രതീക്ഷിക്കുന്ന സാമ്പത്തിക വിജയം നേടാൻ കഴിയാതെ പോകുന്നു എന്നത് ആരാധകരിൽ നിരാശയുണ്ടെങ്കിലും താരം പഴയ ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് ഏവരുടെയും പ്രതീക്ഷ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ നിവിൻ പോളി തിയറ്ററുകളിൽ തന്റെ പ്രതാപം തിരിച്ചുപിടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇപ്പോഴിതാ നടന്റെ പുതിയ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്ത് എത്തിയിരിക്കുകയാണ്. ഒരു ആഡംബര ബൈക്കിൽ ജാക്കറ്റും സൺ ഗ്ലാസുമായി ഇരിക്കുന്ന നിവിൻ പോളിയെയാണ് പുതിയ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം യുഎഇയിൽ പുരോഗമിക്കുകയാണ്. ജനുവരി 20ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരാണ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയിലെ മറ്റ് താരങ്ങൾ. നിവിൻ പോളിയുടെ നാല്പത്തി രണ്ടാം ചിത്രമാണിത്.ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ്. നിവിൻ പോളിയുടെ നാല്പത്തി രണ്ടാം ചിത്രമാണിത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…