ആരാധകലോകം കാത്തിരിക്കുന്ന നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ അപ്ഡേറ്റുകളെല്ലാം ജനഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു.
നിവിന്റെ തിരിച്ചു വരവായാണ് ആരാധകര്‍ ചിത്രത്തിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയെല്ലാം ശ്രദ്ധേയമായിരുന്നു. ചിത്രം മെയ് 1 ന് വേനല്‍ക്കാല റിലീസായിട്ടാണ് എത്തുന്നത്.
രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിരിക്കും ചിത്രം. അനുപമ പരമേശ്വരന്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലണി നിരക്കുന്നുണ്ട്. അതേസമയം, ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ആണ് നിവിന്‍ പോളിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. പക്ഷേ ചിത്രത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദാണ്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിസ്റ്റിന് സ്റ്റിഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…
പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച ശേഷം ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാത്തവരുമുണ്ട്. കേടാകുന്നത് വരെ ഫോൺ…
കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായ ജയഭാരതിയുടെ ജന്മദിന൦, നടിയെ കുറിച്ചും അവര്‍ ജീവൻ പകർന്ന…
ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയ വിവാഹം വേർപിരിയലിൽ ആണ് അവസാനിച്ചത്. പിന്നാലെ തുടരെ ആരോപണ പ്രത്യാരോപണങ്ങൾ നിരവധി വന്നിരുന്നു.…
നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…
ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന് വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…