നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് തീയതിയായി!!

ആരാധകലോകം കാത്തിരിക്കുന്ന നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ജനഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. നിവിന്റെ തിരിച്ചു വരവായാണ് ആരാധകര്‍ ചിത്രത്തിനെ…

ആരാധകലോകം കാത്തിരിക്കുന്ന നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം ജനഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു.

നിവിന്റെ തിരിച്ചു വരവായാണ് ആരാധകര്‍ ചിത്രത്തിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ടൈറ്റില്‍ അനൗണ്‍സ്മെന്റ് വീഡിയോയെല്ലാം ശ്രദ്ധേയമായിരുന്നു. ചിത്രം മെയ് 1 ന് വേനല്‍ക്കാല റിലീസായിട്ടാണ് എത്തുന്നത്.

രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിരിക്കും ചിത്രം. അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലണി നിരക്കുന്നുണ്ട്. അതേസമയം, ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ആണ് നിവിന്‍ പോളിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. പക്ഷേ ചിത്രത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല.

ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദാണ്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിസ്റ്റിന്‍ സ്റ്റിഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.