മമ്മൂക്കയുടെ പിറന്നാള്‍ദിനം പ്രിയപ്പെട്ടവരും ആരാധകരും ആഘോഷമാക്കി മാറ്റുന്ന ഈ വേളയില്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറും ആയ എന്‍.എം ബാദുഷ മമ്മൂക്കയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്റെ മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്..എന്ന് കുറിച്ചാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരാളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുള്ള നിരവധി പേരുണ്ടാകും.. പല രീതിയില്‍. എന്നാല്‍ ഒരു മനുഷ്യന് നമ്മെ എല്ലാക്കാര്യത്തിലും സ്വാധീനിക്കുക എന്നത് എത്ര പേരുടെ ജീവിതത്തില്‍ സാധ്യമാകും എന്നറിയില്ല.
എന്നാല്‍ എന്റെ ജീവിതത്തില്‍, എന്റെ എല്ലാ കാര്യങ്ങളിലും ഈ മനുഷ്യന് എന്നെ സ്വാധീനിക്കുകയാണ് വല്ലാതെ ..ഫോട്ടോ പങ്കുവെച്ച് ബാദുഷ കുറിയ്ക്കുന്നു. പ്രിയ മമ്മുക്കാ ..എന്റെ ജീവിതത്തിലെ നിറങ്ങള്‍ അങ്ങ് നല്‍കിയതാണ്… എന്നാണ് അദ്ദേഹം മമ്മൂക്കയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മമ്മൂക്കയ്ക്ക് ഒപ്പം നില്ക്കുന്ന ഫോട്ടോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കൂടെ നടന്നും ഇടപെട്ടും ഞാന്‍ നേടിയതാണ്. മമ്മൂക്ക എന്ന നടനേക്കാള്‍ ഉപരി മമ്മൂക്ക എന്ന വ്യക്തിയെ ഞാന്‍ എന്റെ ഹൃദയത്തോടു ചേര്‍ത്തു വച്ചിട്ട് എത്രയോ കാലമായി ..! അത് പൂര്‍ണ ശോഭയോടെ ഇനിയും ഇനിയും തിളങ്ങും.. അവിസ്മരണീയ കഥാപാത്രങ്ങളായി അങ്ങ് ഞങ്ങളുടെ മുന്നിലേക്ക് ഓടിയണയുമ്പോള്‍
അവയൊക്കെയും ഈ നാടിന് അഭിമാനകരമാകട്ടെ എന്ന് ആശംസിക്കുന്നു. എന്റെ മമ്മുക്കയ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ… ആയുരാരോഗ്യ സൗഖ്യത്തോടെ എന്നും ഞങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു… എന്നാണ് ബാദുഷ കുറിച്ചത്.