പത്തു മാസമായി ശമ്പളം ഇല്ല, ബി എസ്‌ എൻ എൽ ജീവനക്കാരൻ ഓഫീസിൽ കെട്ടിടത്തിൽ ആത്മഹത്യ ചെയ്തു…

ശമ്ബളം ലഭിക്കാത്തതിന്റെ വിഷമത്തില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരന്‍ ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്ബൂര്‍ ബിഎസ്‌എന്‍എല്‍ ഓഫിസിലെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരനായ   വണ്ടൂര്‍ കാപ്പില്‍ മച്ചിങ്ങപൊയില്‍ സ്വദേശി കുന്നത്ത് വീട്ടില്‍ രാമകൃഷ്ണനാണ് (52) നിലമ്ബൂര്‍  ഓഫീസ് കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്.  ഇദ്ദേഹത്തിന് പത്ത് മാസമായി ശമ്ബളം ലഭിച്ചിരുന്നില്ല. കഴിഞ്ഞ 30 വര്‍ഷമായി ഇവിടെ താല്‍ക്കാലിക തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.രാവിലെ ഓഫിസിലെത്തിയ രാമകൃഷ്ണന്‍ ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഓഫീസ് മുറിയില്‍ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് രാമകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്ബളം ലഭിച്ചിട്ടില്ല. കൂടാതെ ആറ് മണിക്കൂര്‍ ജോലി ഒന്നര മണിക്കൂര്‍ ആയി കുറച്ചും ജോലി ദിവസം പതിനഞ്ച് ദിവസമാക്കി കുറച്ചും, പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതര്‍.

തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണന്‍ ആത്മഹത്യ ചെയതതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എന്‍എല്ലില്‍ ശമ്ബളപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജീവനക്കാരന്‍ ഓഫീസ് മുറിയില്‍ ജീവനൊടുക്കിയത്. ശമ്ബളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്‌എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്‌എന്‍എല്‍ ഓഫീസിന് മുന്നിലും സമരത്തിലാണ്എല്ലാ മാസവും കൃത്യസമയത്ത് ശമ്ബളം നല്‍കുക, സെപ്തംബറിലെ ശമ്ബളം ജീവനക്കാര്‍ക്ക് നല്‍കുക, കരാര്‍/ കാഷ്വല്‍ തൊഴിലാളികളുടെ ശമ്ബളം കൊടുത്തുതീര്‍ക്കുക, ഫോര്‍ ജി സ്‌പെക്‌ട്രം ഉടനടി ലഭ്യമാക്കുക, ചെറുകിട വായ്പാ സംവിധാനമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ നിരാഹാര സമരം ചെയ്യുന്നത് .  ഒരാഴ്ച മുൻപ് ബി എസ എൻ എൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ സ്വയം വിരമിക്കല്‍ പദ്ധതി വഴി ഒഴിവാക്കുമെന്ന  വാർത്ത  ബി എസ എൻ എൽ പൂര്ത്തിറക്കിയിരുന്നു. ഭാര്യ: നിര്‍മ്മല. വൈഷ്ണവ്, വിസ്മയ എന്നിവര്‍ മക്കളാണ്.കഴിഞ്ഞ മുപ്പതു വര്‍ഷമായി നിലമ്ബൂര്‍ ഓഫീസില്‍ ജീവനകാരനാണ് രാമകൃഷ്ണന്‍. 2009-10 മുതല്‍ തുടര്‍ച്ചയായി ബിഎസ്‌എന്‍എല്‍ നഷ്ടത്തിലാണ്. പ്രതിമാസം 1600 കോടി രൂപയോളം വരുമാന ഇനത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതില്‍ ഭൂരിഭാഗവും നടത്തിപ്പു ചെലവുകള്‍ക്കായി മാറ്റേണ്ടി വരുന്നതാണ് പ്രതിസന്ധിക്കു കാരണം. പ്രതിമാസം 750850 കോടി രൂപയാണു ബിഎസ്‌എന്‍എല്‍ ജീവനക്കാര്‍ക്കു ശമ്ബളം നല്‍കാന്‍ മാത്രം വേണ്ടത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 13,804 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ബിഎസ്‌എന്‍എല്ലില്‍ 1.63 ലക്ഷം ജീവനക്കാരുണ്ട്. ഇതില്‍ നല്ലൊരു ശതമാനം അധികമാണെന്നാണ് കണക്കാക്കുന്നത്. 22,000 ആണ് എംടിഎന്‍എല്‍ ജീവനക്കാരുടെ എണ്ണം.

Krithika Kannan