ഉണ്ണി മുകുന്ദന് എതിരെ ലൈംഗിക പീഡനക്കേസില്ല, നടക്കുന്നത് വ്യാജ പ്രചാരണം; ഹൈക്കോടതി വെബ് സൈറ്റില്‍ തെളിവ്

നടന്‍ ഉണ്ണി മുകുന്ദനെതിരെ നടക്കുന്നത് വ്യാജ പ്രജാരണമെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിനെതിരെ ലൈംഗിക പീഡനക്കേസില്ലെന്നും ഹൈക്കോടതി വെബ് സൈറ്റ് ഇതിനു തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ കോടതികള്‍ പതിവായി ചെയ്തു വരുന്നത് പീഡനകേസുകളിലെ ഇരകളുടെ പേര് രഹസ്യമായി സൂക്ഷിക്കുകയും വിചാരണ ഇന്‍ ക്യാമറ ആയി നടത്തുകയുമാണ്. എന്നാല്‍ നടനെതിരെയുള്ള കേസിലെ വിശദാംശങ്ങളില്‍ പരാതിക്കരിയുടെ പേര് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് കൊച്ചി സ്വദേശി ഉണ്ണിക്കെതിരെ നല്‍കിയിട്ടുള്ളത് പീഡനക്കേസല്ലെന്നും മറ്റെന്തോ കേസാണെന്നു വ്യക്തമാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉണ്ണി മുകുന്ദന് എതിരെ പരാതിക്കാരി നല്‍കിയിട്ടുള്ള കേസ് ഇന്ത്യന്‍ ശിക്ഷാ നിയമം 354ാം വകുപ്പ് പ്രകാരമാണ്. പരമാവധി രണ്ടു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിക്കുകയെന്നതാണ് കേസ്.

സിനിമയുടെ കഥ പറയാനായി ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദന്റെ ഫ്ളാറ്റിലെത്തിയ തന്നെ നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. നടന്റെ ജാമ്യം റദ്ദാക്കണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, യുവതിയ്ക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

Gargi