മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് രമേശ് പിഷാരടി. സ്റ്റാന്‍ഡ് അപ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച പിഷാരടി പിന്നീട് സിനിമാ രംഗത്ത് നായകനായും സംവിധായകനായും പാട്ടുകാരനും ആയെല്ലാം മാറി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. രമേശ് പിഷാരടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്.
ഈ മാസം 22ന് ആണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുക. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകരെ ആകാംക്ഷയുടെ മുള് മുനയില്‍ നിര്‍ത്തുന്നതായിരുന്നു. കൊറോണയും ലോക്കഡൗണും പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി മലയാളം റാപ്പര്‍ വേടന് ഒരുക്കിയ സമ്മാനത്തെ കുറിച്ചുള്ള വിശേഷമാണ് ഇപ്പോള്‍ രമേശ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്.
നോ വേ ഔട്ട് എന്ന് സിനിമയ്ക്ക് വേണ്ടി വേടന് ഒരുക്കിയ റാപ്പ് സോംഗിന്റെ വീഡിയോ ആണ് രമേശ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. മരണത്തിന് നിറം എന്ന പാട്ടാണ് വേടന് ഈ സിനിമയ്ക്ക് വേണ്ടി ഒരിക്കിയിരിക്കുന്നത്. സിനിമയുടെ പ്രോമോ സോംഗ് ആണ് ഇത്. പാട്ടിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.. അതേസമയം, നോ വേ ഔട്ട് എന്ന സിനിമ വളരെ ആകാംക്ഷയോടെ നോക്കി കാണുകയാണ് മലയാളി സിനിമാ പ്രേമികള്‍.
ചിത്രത്തില്‍ രമേശ് പിഷാരടിയുടെ പുതിയ ഗെറ്റപ്പ് തന്നെയാണ് കാണികളെ സ്വാധീനിക്കുന്നത്. വളരെ സീരിയസ് ആയിട്ടുള്ള വേഷത്തിലാണ് താരം ഈ സിനിമയില്‍ എത്തുന്നത്. മാത്രമല്ല കേരളത്തില്‍ ഉള്‍പ്പെടെ സിനിമാ പ്രേമികള്‍ എല്ലാം കെ.ജി.എഫ് തരംഗം ആഘോഷിക്കുന്നതിന് ഇടയ്ക്കാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വളരെ പ്രതീക്ഷയോടെ തന്നെയാണ് രമേശ് പിഷാരടിയുടെ ഈ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…