പ്രേക്ഷകരെ ഞെട്ടിച്ച് ട്വിസ്റ്റുമായി പ്രതീഷും ശീതളും, അമ്പരന്ന് ആരാധകരും!

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്. ആദ്യം ഒക്കെ പരമ്പരയ്ക്ക് വിമർശനങ്ങൾ ലഭിച്ചെങ്കിലും ഇപ്പോൾ സംഭവബഹുലമായ മുഹൂർത്തങ്ങളുമായി പരമ്പര മുന്നേറുകയാണ്.

പരമ്പരയിലെ പ്രധാന രണ്ടു കഥാപാത്രങ്ങൾ ആണ് പ്രതീഷും ശീതളും. കേന്ദ്രകഥാപാത്രമായ സുമിത്രയുടെ രണ്ടാമത്തെ മകനാണ് പ്രതീഷ്. ഇളയമകൾ ആണ് ശീതൾ. അമ്മയെ മനസ്സിലാക്കി കൂടെ നിൽക്കുന്ന മകനായ പ്രതീഷിനെ അവതരിപ്പിക്കുന്ന നൂബിൻ ജോണി ആണ്. ശീതളിനെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇത് ആദ്യമായാണ് ഇരുവരും ഒന്നിച്ച് ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത്. നൂബിൻ തന്നെയാണ് ഈ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ട്വിസ്റ്റുണ്ടോ എന്നാണു ആരാധകർ ചോദിക്കുന്നത്.

നിരവധി അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. പരമ്പരയിൽ സഹോദരങ്ങളായി ആണ് ഇരുവരും അഭിനയിക്കുന്നതെങ്കിലും റൊമാന്റിക് ഫോട്ടോഷൂട്ടുമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പരമ്പരയിൽ അമൃത അൽപ്പം നെഗറ്റീവ് റോളിൽ ആണ് എത്തുന്നത്. യെങ്കിലും ഇപ്പോൾ കുറച്ച് ദിവസങ്ങളായി കഥാപാത്രത്തിന്റെ സ്വഭാവത്തിന് അൽപ്പം മാറ്റം ഉണ്ടായി തുടങ്ങിയിട്ടുണ്ട്.

Sreekumar R