ഒരിക്കൽ എന്റെ ഒരു സുഹൃത്ത് വഴി എനിക്ക് ഒരു ഓഫർ വന്നു. സുഹൃത്ത് വഴി വന്നത് ആയത് കൊണ്ട് ചതിക്കപ്പെടും എന്ന് ഞാൻ കരുതിയില്ല. അങ്ങനെ ഫോട്ടോഷൂട്ടിന് പോയി, ഫോട്ടോ ചോദിച്ചപ്പോൾ ഫോട്ടോഗ്രാഫറുടെ മറുപടി കേട്ട് ഞാൻ ഷോക്ക് ആയി പോയി. ‘ഈ ഫോട്ടോകള്‍ മുഖേന സാറ വലിയ പ്രശസ്തയായങ്ങ് പോകുമല്ലോ, അത് കൊണ്ട് എനിക്കെന്താണ് ഗുണം എന്ന് അയാൾ എന്നോട് ചോദിച്ചു. നമുക്ക് സാറയുടെ ശരീരം തുറന്നുകാട്ടിക്കൊണ്ട് ഒരു ഷൂട്ട് കൂടി ചെയ്യാം എന്നും പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അതിന് നോ പറഞ്ഞു. അത് കൊണ്ട് ആ ചിത്രങ്ങൾ ഇന്നും എനിക്ക് കിട്ടിയിട്ടില്ല. മുഖം ഫോട്ടോജനിക്കല്ല എന്നു പറഞ്ഞു വിലയിട്ടിരിക്കുന്നത് എന്റെ അവയവങ്ങള്ക്കാണ്. എന്നാൽ മുഖത്തിന് വില ഇട്ടിട്ടുമില്ല. നിന്റെ മുഖം കൊള്ളില്ല, പക്ഷെ ശരീരം കൊള്ളാം എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.