Categories: Film News

സ്വിമ്മിങ് പൂളിൽ നീന്തി തുടിച്ച് നൂറിൻ, വീഡിയോ ഏറ്റെടുത്ത് ആരാധകർ!

സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് നൂറിനെ തേടി എത്തിയത്,കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകൾ താരം ചെയ്തു. നൂറിൻ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്.
മനോഹരമായ അഭിനയ മുഹൂർത്തം കൊണ്ട് പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു, വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്.
ഇപ്പോഴിതാ താരത്തിന്റെ ഒരു സ്വിമ്മിങ് പൂൾ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം മികച്ച പ്രതികരണവും ആണ് പ്രേഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇപ്പോൾ താരം പങ്കുവെച്ച സ്വിമ്മിങ് പൂളിൽ നിന്നുള്ള വീഡിയോ ആണ് നൂറിൻ പങ്കുവെച്ചത്.
വീഡിയോ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. മനോഹരമായ ബാഗ്രൗണ്ട് മ്യൂസിക്കോട് കൂടി സ്ലോമോഷനിൽ ഉള്ള വീഡിയോ ആണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് തന്നെയാണ് വീഡിയോയുടെ പ്രധാന ആകർഷണവും.  നിരവധി പേരാണ് താരത്തിന്റെ പുതിയ വീഡിയോക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
വീഡിയോ കാണാം

കടപ്പാട്: Noorin Shereef
 

Sreekumar R