അതിഗംഭീരം നൃത്ത ചുവടുകൾ വെച്ചുകൊണ്ട് ഇന്ത്യൻ സിനിമാസ്വാദകരുടെ ഹൃദയത്തിലേയ്ക്ക് ചേക്കേറിയ താരമാണ് നോറ ഫത്തേഹി. ഐറ്റം ഡാൻസുകളിലൂടെ പ്രത്യക്ഷപ്പെട്ട താരം പിന്നീട് മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നു വന്നുകൊണ്ടിരിയ്ക്കുകയാണ്. ബോളിവുഡിന് പുറമെ സൗത്ത് ഇന്ത്യൻ സിനിമകളിലും നോറ തന്റെ സാന്നിദ്യം ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.