കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു ഇരുന്നൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് നോറ ഫത്തേഹിയുമായും ജാക്വിലിന് ഫെര്‍ണാണ്ടസുമായി അടുപ്പമുണ്ടായിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. സുകേഷ് സമ്മാനങ്ങള്‍ നടിമാര്‍ക്ക് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ഒരു റേഞ്ച് റോവറിന്റെ ചിത്രം കാണിച്ച് നിനക്ക് ഇതിഷ്ടമായോ എന്ന് സുകേഷ് ചോദിക്കുന്നതും ഇതു നല്ലൊരു കാറാണെന്ന് നോറ മറുപടി പറയുന്നുമുണ്ട്. അപ്പോള്‍ നിനക്ക് വേറെയും ചിത്രങ്ങള്‍ കാണിച്ചുതരാമെന്നും സുകേഷ് പറയുന്നു. ”ഈ സമ്മാനം എന്തിനാണെന്ന് നിങ്ങളോ നിങ്ങളുടെ ഏജന്‍സിയോ ചിന്തിക്കുന്നില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. അല്ലാതെ ഇതിനു പിന്നില്‍ വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല”
സുകേഷിന്റെ കേസ് അന്വേഷിക്കുന്ന ഇഡി ഇതിനോടകം തന്നെ നോറ ഫത്തേഹിയെ വിളിച്ചുവരുത്തി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. 2020 ഡിസംബറില്‍ സുകേഷ് ചന്ദ്രശേഖര്‍ നോറക്ക് ഒരു ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയതായി ഇഡി പറയുന്നു. എന്നാല്‍ ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പകരമായി സുകേഷിന്റെ ഭാര്യ ലീന മരിയയാണ് കാര്‍ തനിക്ക് നല്‍കിയതെന്നാണ് നോറ ഫത്തേഹിയുടെ വാദം.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…