നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഈ കാര്‍ സമ്മാനമായി തരുന്നത്, നോറ ഫത്തേഹിയുമായുള്ള സുകേഷിന്റെ ചാറ്റ് പുറത്ത്

കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു ഇരുന്നൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് നോറ ഫത്തേഹിയുമായും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി അടുപ്പമുണ്ടായിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. സുകേഷ് സമ്മാനങ്ങള്‍ നടിമാര്‍ക്ക് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ…

കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു ഇരുന്നൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് നോറ ഫത്തേഹിയുമായും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി അടുപ്പമുണ്ടായിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. സുകേഷ് സമ്മാനങ്ങള്‍ നടിമാര്‍ക്ക് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.


ഒരു റേഞ്ച് റോവറിന്റെ ചിത്രം കാണിച്ച് നിനക്ക് ഇതിഷ്ടമായോ എന്ന് സുകേഷ് ചോദിക്കുന്നതും ഇതു നല്ലൊരു കാറാണെന്ന് നോറ മറുപടി പറയുന്നുമുണ്ട്. അപ്പോള്‍ നിനക്ക് വേറെയും ചിത്രങ്ങള്‍ കാണിച്ചുതരാമെന്നും സുകേഷ് പറയുന്നു. ”ഈ സമ്മാനം എന്തിനാണെന്ന് നിങ്ങളോ നിങ്ങളുടെ ഏജന്‍സിയോ ചിന്തിക്കുന്നില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. അല്ലാതെ ഇതിനു പിന്നില്‍ വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല”
സുകേഷിന്റെ കേസ് അന്വേഷിക്കുന്ന ഇഡി ഇതിനോടകം തന്നെ നോറ ഫത്തേഹിയെ വിളിച്ചുവരുത്തി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. 2020 ഡിസംബറില്‍ സുകേഷ് ചന്ദ്രശേഖര്‍ നോറക്ക് ഒരു ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയതായി ഇഡി പറയുന്നു. എന്നാല്‍ ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പകരമായി സുകേഷിന്റെ ഭാര്യ ലീന മരിയയാണ് കാര്‍ തനിക്ക് നല്‍കിയതെന്നാണ് നോറ ഫത്തേഹിയുടെ വാദം.