നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എൻപി 42. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഹനീഫ് അദേനിയുടെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. എൻപി ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെൻറ് അടുത്ത ആഴ്ച.
ഹനീഫ് അദേനിക്ക് പിറന്നാൾ ആശംസകൾ നേർന്ന നിവിൻ പോളിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് സിനിമയുടെ അപ്ഡേറ്റിനായി കമന്റ് ചെയ്തിരുന്നത്. ‘ഹാപ്പി ബർത്ഡേ ഡിയർ ബ്രദർ’ എന്നാണ് നിവിൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ അതേ കമന്റ് ബോക്സിൽ ഹനീഫ് അദേനി തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഈ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് സിനിമനിർമ്മിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ 42-ാം ചിത്രമാണിത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…