താങ്ക്‌സ് വേണ്ട പടത്തിന്റെ പേര് മതിയെന്ന് ഹനീഫ് അദേനിയോട് നിവിൻ പോളി; എൻപി 42വിന്റെ ടൈറ്റിൽ ഉടനെത്തും

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എൻപി 42. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഹനീഫ് അദേനിയുടെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. എൻപി…

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് എൻപി 42. ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഹനീഫ് അദേനിയുടെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. എൻപി ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെൻറ് അടുത്ത ആഴ്ച.

ഹനീഫ് അദേനിക്ക് പിറന്നാൾ ആശംസകൾ നേർന്ന നിവിൻ പോളിയുടെ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് സിനിമയുടെ അപ്ഡേറ്റിനായി കമന്റ് ചെയ്തിരുന്നത്. ‘ഹാപ്പി ബർത്‌ഡേ ഡിയർ ബ്രദർ’ എന്നാണ് നിവിൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ അതേ കമന്റ് ബോക്സിൽ ഹനീഫ് അദേനി തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഈ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

 

നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്സും ചേർന്നാണ് സിനിമനിർമ്മിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ 42-ാം ചിത്രമാണിത്.