മറിയത്തിന് ശേഷം ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജു!! ഇത്രയും വലിയ ചിത്രം തന്നതിന് അഭിലാഷിന് നന്ദി- നൈല ഉഷ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തിയ്യേറ്ററിലെത്തി ആദ്യ ദിനം മുതലേ മികച്ചാഭിപ്രായമാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ നൈല ഉഷയും എത്തുന്നുണ്ട്. ഇപ്പോഴിതാ നൈല ഉഷ കിംഗ് ഓഫ് കൊത്തയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

താന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും വലിയ മൂവിയാണ് കിങ് ഓഫ് കൊത്ത. പൊറിഞ്ചു മറിയം ജോസ് കണ്ടിട്ടാകാം അഭിലാഷ് തന്നെ ചിത്രത്തിലേക്ക് വിളിച്ചതെന്നും നൈല പറയുന്നു. മറിയത്തിന് ശേഷം തനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജുവെന്നും താരം പറയുന്നു.

ചിലപ്പോള്‍ അഭി എന്നെ പൊറിഞ്ചു മറിയം ജോസില്‍ കണ്ടതുകൊണ്ടാവാം വിളിച്ചത്. എന്നെ എല്ലാവരും അതുപോലത്തെ ബോള്‍ഡായ കഥാപാത്രത്തിലേക്കേ വിളിക്കാറുള്ളൂ. മറിയത്തിന് ശേഷം എനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജു. ഡബ്ബ് ചെയ്തപ്പോള്‍ തന്നെ മഞ്ജു ഭയങ്കര അടിപൊളിയാണല്ലോ, ഇവരെ പോലെ ജീവിച്ചാല്‍ മതിയെന്ന് തോന്നിയെന്നും താരം പറയുന്നു.

സത്യം പറഞ്ഞാല്‍, ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് ഒരു മലയാളം സിനിമയുടെ ഷൂട്ടിന് പോകുന്നത്. കാരൈക്കുടിയില്‍ ദുല്‍ഖറിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനാണ് ആദ്യം പോയത്. അന്ന് എനിക്ക് ഷൂട്ടില്ല. സെറ്റ് എന്താണെന്ന് പരിചയപ്പെടാന്‍ പോയതായിരുന്നു.

പക്ഷേ അത് വലിയ അബദ്ധമായി പോയി. കാരണം, ഗേറ്റ് തുറന്നപ്പോള്‍ കാണുന്നത് ആയിരത്തോളം ആളുകളുടെ ഇടയില്‍ നില്‍ക്കുന്ന ദുല്‍ഖറിനെയാണ്. ഇത്രയും വലിയ സിനിമുടെ ഭാഗമാണോ താന്‍ എന്ന് പിന്നീടാണ് ചിന്തിച്ചത്. അത്രയും നല്ല ഒരു കഥാപാത്രം എനിക്ക് തന്നതിന് അഭിലാഷിന് നന്ദിയെന്നും നൈല പറഞ്ഞു.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

51 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago