മറിയത്തിന് ശേഷം ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജു!! ഇത്രയും വലിയ ചിത്രം തന്നതിന് അഭിലാഷിന് നന്ദി- നൈല ഉഷ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തിയ്യേറ്ററിലെത്തി ആദ്യ ദിനം മുതലേ മികച്ചാഭിപ്രായമാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ നൈല ഉഷയും എത്തുന്നുണ്ട്.…

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തിയ്യേറ്ററിലെത്തി ആദ്യ ദിനം മുതലേ മികച്ചാഭിപ്രായമാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ നൈല ഉഷയും എത്തുന്നുണ്ട്. ഇപ്പോഴിതാ നൈല ഉഷ കിംഗ് ഓഫ് കൊത്തയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

താന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും വലിയ മൂവിയാണ് കിങ് ഓഫ് കൊത്ത. പൊറിഞ്ചു മറിയം ജോസ് കണ്ടിട്ടാകാം അഭിലാഷ് തന്നെ ചിത്രത്തിലേക്ക് വിളിച്ചതെന്നും നൈല പറയുന്നു. മറിയത്തിന് ശേഷം തനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജുവെന്നും താരം പറയുന്നു.

ചിലപ്പോള്‍ അഭി എന്നെ പൊറിഞ്ചു മറിയം ജോസില്‍ കണ്ടതുകൊണ്ടാവാം വിളിച്ചത്. എന്നെ എല്ലാവരും അതുപോലത്തെ ബോള്‍ഡായ കഥാപാത്രത്തിലേക്കേ വിളിക്കാറുള്ളൂ. മറിയത്തിന് ശേഷം എനിക്ക് ഭയങ്കര അട്രാക്ഷന്‍ തോന്നിയ കഥാപാത്രമാണ് മഞ്ജു. ഡബ്ബ് ചെയ്തപ്പോള്‍ തന്നെ മഞ്ജു ഭയങ്കര അടിപൊളിയാണല്ലോ, ഇവരെ പോലെ ജീവിച്ചാല്‍ മതിയെന്ന് തോന്നിയെന്നും താരം പറയുന്നു.

സത്യം പറഞ്ഞാല്‍, ആദ്യമായിട്ടാണ് കേരളത്തിന് പുറത്ത് ഒരു മലയാളം സിനിമയുടെ ഷൂട്ടിന് പോകുന്നത്. കാരൈക്കുടിയില്‍ ദുല്‍ഖറിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനാണ് ആദ്യം പോയത്. അന്ന് എനിക്ക് ഷൂട്ടില്ല. സെറ്റ് എന്താണെന്ന് പരിചയപ്പെടാന്‍ പോയതായിരുന്നു.

പക്ഷേ അത് വലിയ അബദ്ധമായി പോയി. കാരണം, ഗേറ്റ് തുറന്നപ്പോള്‍ കാണുന്നത് ആയിരത്തോളം ആളുകളുടെ ഇടയില്‍ നില്‍ക്കുന്ന ദുല്‍ഖറിനെയാണ്. ഇത്രയും വലിയ സിനിമുടെ ഭാഗമാണോ താന്‍ എന്ന് പിന്നീടാണ് ചിന്തിച്ചത്. അത്രയും നല്ല ഒരു കഥാപാത്രം എനിക്ക് തന്നതിന് അഭിലാഷിന് നന്ദിയെന്നും നൈല പറഞ്ഞു.