‘കുഞ്ഞുങ്ങളല്ലേ…അവര് ജീവിച്ചോട്ടേ….’ രഞ്ജന്‍ പ്രമോദ്- ദിലീഷ് പോത്തന്‍ ‘ഒ ബേബി’യുടെ ടീസര്‍ പുറത്തുവിട്ടു

Follow Us :

രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒ ബേബി’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. രഞ്ജന്‍ പ്രമോദും ദിലീഷ് പോത്തനും കൈ കോര്‍ക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ഒരേ സമയം കലാമൂല്യത്തിനും പ്രേക്ഷക പിന്തുണയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങളുടെ ഭാഗമായ ഇരുവരുടെയും കൂട്ടുകെട്ടിനെ വളരെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ നോക്കി കാണുന്നത്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, നടന്‍ എം ജി സോമന്റെ മകന്‍ സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേവര്‍പള്ളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂണില്‍ തിയറ്ററുകളില്‍ എത്തും.

വരുണ്‍ കൃഷ്ണ, പ്രണവ് ദാസ് ചേര്ന്ന് ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്തിയത് ലിജിന്‍ ബാംബിനോ, സൗണ്ട് ഡിസൈന്‍: ഷമീര്‍ അഹമ്മദ്, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍: രാഹുല്‍ മേനോന്‍, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ധിക്ക് ഹൈദര്‍, അഡിഷണല്‍ ക്യാമറ: ഏ കെ മനോജ്. സംഘട്ടനം: ഉണ്ണി പെരുമാള്‍. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്.