രണ്ടു മണിക്കൂര്‍ പ്രോഗ്രാമിന് 13 ലക്ഷം രൂപ മീന ആവശ്യപ്പെട്ടു!!! തുക നല്‍കാന്‍ സമ്മതിച്ചതോടെയാണ് താരം എത്തിയത്

മലയാളത്തില്‍ ഏറെ ആരാധകരുള്ള നടിയാണ് മീന. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായിട്ടാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. അഗാധ ദു:ഖത്തിലായിരുന്ന താരം പതുക്കെ സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ആത്മാര്‍ഥ സുഹൃത്തുക്കളുടെ പിന്തുണയോടെ താരം പഴയ ജീവിതം തിരികെ പിടിക്കുകയാണ്.

അതിനിടെയാണ് മീന രണ്ടാംവിവാഹത്തിന് ഒരുങ്ങുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മീനയുടെ മകള്‍ നൈനിക തന്നെ ഇക്കാര്യത്തില്‍ അപേക്ഷയുമായി എത്തിയിരുന്നു. തന്നെ ഏറെ വേദനിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ്,ദയവ് ചെയ്ത് നിര്‍ത്തണമെന്നെല്ലാം പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടനും മാധ്യമപ്രവര്‍ത്തകനുമായ രംഗനാഥന്‍ മീനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. രംഗനാഥന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

സിനിമാ ലോകത്ത് 4 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് മീന. ആ ചട
ങ്ങിനായി മീന ലക്ഷങ്ങളാണ് ആവശ്യപ്പെട്ടതെന്നാണ് രംഗനാഥന്റെ ആരോപണം.
ആദ്യം പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച മീന ആ തുക നല്‍കാമെന്ന് സംഘാടകര്‍ സമ്മതിച്ചതോടെയാണ് എത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

രാത്രി 8 മണി മുതല്‍ 10 മണി വരെ, രണ്ടു മണിക്കൂര്‍ പ്രോഗ്രാമിനായി 13 ലക്ഷം രൂപയാണ് മീന ആവശ്യപ്പെട്ടത്. സ്വകാര്യ യൂട്യൂബ് ചാനല്‍ തുക നല്‍കാന്‍ സമ്മതിച്ചതോടെയാണ് മീന പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചത്.

ഇപ്പോള്‍ മലയാളത്തിലും സജീവമായിരിക്കുകയാണ് മീന. അമൃത ടിവിയിലെ അമ്മയും മകളും എന്ന പരിപാടിയിലും മഴവില്‍ മനോരമയിലെ എന്റെ അമ്മ സൂപ്പറാ എന്ന പരിപാടികളിലും താരം ജഡ്ജായി എത്തുന്നുണ്ട്.