‘ഒടിയന്‍’ ഹിന്ദിയിലേക്ക്…!! ട്രെയിലര്‍ പുറത്ത്..!!

വി.എ ശ്രീകുമാര്‍ മോനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയായിരുന്നു ഒടിയന്‍. 2018ല്‍ പുറത്തിറങ്ങിയ ഫാന്റസി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരുന്നു ഇത്. പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ സ്വീകരിച്ച പുതിയ ലുക്കും അതിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്ന വഴികളും എല്ലാം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ വലിയ ഹൈപ്പോടെ എത്തിയ സിനിമ ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി
വന്നിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ഹിന്ദി മൊഴിമാറ്റ പതിപ്പ് പുറത്തിറക്കുന്നതിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 2018ല്‍ പുറത്തിറക്കിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കൂടി അണിയറ പ്രവര്‍ത്തകര്‍ എത്തിക്കുകയാണ്. ഡബ്ബിംഗ് പൂര്‍ത്തിയാക്കി പുറത്തിറക്കുന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഹരികൃഷ്ണന്റെ തിരക്കഥയില്‍ ചിത്രം നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. മാക്‌സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. മോഹന്‍ലാല്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തില്‍ എത്തിയ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ സിനിമയുടെ ഹിന്ദി മൊഴിമാറ്റം കൂടി എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. സമീപകാലത്ത് മലയാള സിനിമകള്‍ മൊഴിമാറ്റി ഹിന്ദിയില്‍ എത്തുമ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപോലെ ഒടിയനേയും സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

 

Rahul

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

23 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

34 mins ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

41 mins ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

46 mins ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

53 mins ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago