‘ഒടിയന്‍’ ഹിന്ദിയിലേക്ക്…!! ട്രെയിലര്‍ പുറത്ത്..!!

വി.എ ശ്രീകുമാര്‍ മോനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയായിരുന്നു ഒടിയന്‍. 2018ല്‍ പുറത്തിറങ്ങിയ ഫാന്റസി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരുന്നു ഇത്. പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ സ്വീകരിച്ച പുതിയ…

വി.എ ശ്രീകുമാര്‍ മോനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയായിരുന്നു ഒടിയന്‍. 2018ല്‍ പുറത്തിറങ്ങിയ ഫാന്റസി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരുന്നു ഇത്. പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ സ്വീകരിച്ച പുതിയ ലുക്കും അതിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്ന വഴികളും എല്ലാം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ വലിയ ഹൈപ്പോടെ എത്തിയ സിനിമ ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി
വന്നിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ഹിന്ദി മൊഴിമാറ്റ പതിപ്പ് പുറത്തിറക്കുന്നതിന്റെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 2018ല്‍ പുറത്തിറക്കിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കൂടി അണിയറ പ്രവര്‍ത്തകര്‍ എത്തിക്കുകയാണ്. ഡബ്ബിംഗ് പൂര്‍ത്തിയാക്കി പുറത്തിറക്കുന്ന ചിത്രത്തിന്റെ ഹിന്ദി ട്രെയിലര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഹരികൃഷ്ണന്റെ തിരക്കഥയില്‍ ചിത്രം നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. മാക്‌സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോണ്‍ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്. മോഹന്‍ലാല്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തില്‍ എത്തിയ സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ സിനിമയുടെ ഹിന്ദി മൊഴിമാറ്റം കൂടി എത്തുമ്പോള്‍ ആരാധകരും വലിയ ആവേശത്തിലാണ്. സമീപകാലത്ത് മലയാള സിനിമകള്‍ മൊഴിമാറ്റി ഹിന്ദിയില്‍ എത്തുമ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപോലെ ഒടിയനേയും സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.