മരക്കാറിന് ശേഷം, ഓളവും തീരവും..! പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും!!

മലയാളി സിനിമാ പ്രേമികള്‍ എക്കാലത്തും ഓര്‍ത്തുവെയ്ക്കുന്ന സിനിമകളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്. അവസാനമായി ഇരുവരും ഒന്നിച്ചെത്തിയ സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ആയിരുന്നു. ആദ്യ ദിനങ്ങളില്‍ ഒരുപാട് ഡീഗ്രേഡിംഗും വിമര്‍ശനങ്ങളും ഈ സിനിമയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് സമ്മിശ്ര പ്രതികരണം നേടിയ സിനിമ ഇന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്‌റെ സിംഹം എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രമുഖ മാധ്യമങ്ങളും ഇതേ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരു ആന്തോളജി വിഭാഗത്തില്‍ പെടുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഒരിക്കല്‍ കൂടി പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ച് എത്തുന്നത്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയ സിനിമയിലാണ് ഈ കൂട്ടുകെട്ട് ഒന്നിക്കുന്നത്. ‘ഓളവും തീരവും’ എന്നാണ് ചിത്രത്തിന്റെ പേര് എന്നാണ് വിവരം.

മാത്രമല്ല, സന്തോഷ് ശിവനായിരിക്കും ചിത്രത്തിനായി ക്യാമറ ചെയ്യുന്നത് എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. എംടിയുടെ ചെറു കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ആന്തോളജി സിനിമ ഇറക്കുക. ‘ഓളവും തീരവും’ എന്നത്, 1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയില്‍ ഒന്നാണ്.

അതേസമയം, ഈ ആന്തോളജിയില്‍ മലയാള സിനിമാമുഖത്തെ പ്രമുഖരെല്ലാം അണിനിരക്കുന്നുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. മികവുറ്റ സംവിധായകരെ അണിനിരത്തി പത്തോളം സിനിമകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Rahul

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago