മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഓളവും തീരവും’ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കിയുള്ള ആന്തോളജിയിലെ ചിത്രമാണ് ‘ഓളവും തീരവും’.
സിനിമയുടെ പാക്ക്അപ്പ് വിശേഷം നടന് ശ്രീകാന്ത് മുരളിയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പ്രിയദര്ശന് അവസാന ഷോട്ട് ചിത്രീകരിക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട് ശ്രീകാന്ത്.
1957ല്‍ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ‘ഓളവും തീരവും’. മോഹന്‍ലാല്‍ ചിത്രത്തില്‍ ബാപ്പൂട്ടിയായിട്ടാണ് എത്തുന്നത്. സിനിമയില്‍ നടന് ഹരീഷ് പേരടി ആണ് വില്ലന്‍ കഥാപാത്രമായ കുഞ്ഞാലിയെ അവതരിപ്പിക്കുന്നത്.
1970ല്‍ പിഎന്‍ മേനോന്റെ സംവിധാനത്തില്‍ ചെറുകഥ സിനിമയാക്കിയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജോസ് പ്രകാശ് ആയിരുന്നു കുഞ്ഞാലി ആയെത്തിയത്.
ദുര്‍ഗ കൃഷ്ണയാണ് സിനിമയിലെ നായിക. മാമൂക്കോയയും സിനിമയില്‍ സുപ്രധാന കഥാപാത്രമാകുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കലാസംവിധായകന്‍ സാബു സിറില്‍ ആണ്. നിര്‍മ്മാണം എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി വി നായര്‍ ആണ്.
കൂടാതെ, അശ്വതി ആന്തോളജിയില്‍ ഒരു ചിത്രം സംവിധാനവും ചെയ്യുന്നുമുണ്ട്. ‘വില്‍പ്പന’ എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
നേരത്തെ കുത്തിയൊലിക്കുന്ന പുഴയില്‍ ചങ്ങാടം ഒറ്റയ്ക്ക് തുഴയുന്ന മോഹന്‍ലാലിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…