‘അലോ..അലോ.. ആലായാൽ തറ വേണം’; മുത്തച്ഛന്റെ പിറന്നാളിന് നാലുവയസുകാരന്റെ പാട്ട്

സ്റ്റേജില്‍ കയറുമ്പോള്‍ സഭാകമ്പം പലപ്പോഴും പലര്‍ക്കും ഉണ്ടായേക്കാം. ഈ സഭാകമ്പം പലപ്പോഴും പലരെയും പിന്നോട് വലിക്കും.  എന്നാല്‍ മൈക്കും കയ്യില്‍ പിടിച്ച് സ്റ്റേജില്‍ നിന്ന് ചിരിയോടെ പാട്ടുപാടുകയാണ് ഒരു കൊച്ചുകുട്ടി. ഒരു കൊച്ചു നിക്കറുമിട്ട് വേദിയിൽ നിന്നുകൊണ്ട് പാട്ടുപാടുന്ന കൊച്ചുമിടുക്കന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്.  ആലായാല്‍ തറ വേണം എന്ന പാട്ടു  പാടി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഈ കുട്ടി കലാകാരന്‍.  യാതൊരു കൂസലുമില്ലാതെ ചിരിച്ച് കാലിച്ചാണ്  ഈ കുരുന്ന് പാടുന്നത്. കൂട്ടിനു ഒരു കൂട്ടുകാരനും

ആലായാൽ തറ വേണം … സംഗീതപ്രേമികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നാടൻപാട്ട്.  ഏതു ഹിറ്റ്  ചലച്ചിത്രഗാനത്തോടും കിടപിടിക്കുന്ന ഗാനം. യുവജനോൽസവ വേദികളിലും കലാപരിപാടികളിലും  ചങ്ങാതിക്കൂട്ടങ്ങളിലും ഒക്കെ  ഇന്നും കേൾക്കാം ഈ ഗാനം.  വലിയ അഭിനന്ദങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഈ കുരുന്നിന് ലഭിക്കുന്നത്.  പല കാലങ്ങളിലും പലതായിരിക്കും സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഈ കുട്ടിയുടെ ആണ് ഇപ്പോൾ   വീഡിയോ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് തന്നെ പറയാം . ഇവന്‍ അതിഭയങ്കരന്‍ തന്നെ എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചപ്പോഴും ഈ കുട്ടി ആരാണെന്നോ എവിടെയാണെന്നോ ഒന്നും അറിയില്ലായിരുന്നു . എന്നാലിപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നുണ്ട്.   മാതൃഭിഃ ന്യൂസിലെ വിശ്വാൽ എഡിറ്റർ ആയാ വൈശാഖ് കൃഷ്ണന്റെ മകൻ ജാദവ് ആണ് ഈ കൊച്ചു മിടുക്കൻ . ജാദവിന്റെ അപ്പൂപ്പന്റെ പിറന്നാൾ ദിവസമുള്ള പ്രകടനമാണിത്. ഒന്ന് പാട്ടു പാടാമോ എന്ന് ചോദിച്ചതേ ഉള്ളൂ , അപ്പോഴേക്കും മൈക്കെടുത്ത പാടാൻ തുടങ്ങി.  വീഡിയോ എടുത്തത് ആരാണെന്നോ, സോർഷ്യൽ മീഡിയയിൽ ആരാണ് പോസ്റ്റ് ചെയ്തതെന്നോ ഒന്നും മാതാപിതാക്കൾക്ക് അറിയില്ല. ഇത്രത്തോളം വൈറൽ ആകുമെന്നും അറിഞ്ഞില്ല. മൈക്കെടുത്ത പാട്ടു പാടാനും പെർഫോം ചെയ്യാനുമൊക്കെ ജാദവിനു  വളരെ ഇഷ്ടമാണ്.. അമ്മൂമ്മയാണ് ജാദവിനെ ഈ പാട്ടു പഠിപ്പിച്ചത് . എന്തായാലും നല്ല താളബോധത്തോടെ വളരെ ഭംഗിയായി തന്നെ ജാഡ ഈ പാട്ടു പാടിയിട്ടുണ്ട്.

Sreekumar R