10 മാസത്തിനിടെ 4 ശസ്ത്രക്രിയകൾ, 2 സ്തനങ്ങളും നീക്കം ചെയ്തു; രോദ​ഗാവസ്ഥയെ കുറിച്ച് ഹോളിവുഡ് താരം

താൻ കാൻസർ ബാധിതയാണെന്നും ഇപ്പോൾ ചികിത്സയിലാണെന്നും അറിയിച്ച് ഹോളിവുഡ് നടി ഒലിവിയ മൂൺ. തനിക്ക് സ്തനാർബുദമാണെന്നും അതിനുള്ള ചികിത്സയിലാണെന്നും ഇൻസ്റ്റഗ്രാമിലൂടെ ഒലീവിയ തന്നെയാണ് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. എക്സ് മെൻ, അയൺ മാൻ 2, പ്രഡേറ്റർ എന്നിങ്ങളെ ലോകമാകെ തരം​ഗമായ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് ഒലീവിയ.

കാൻസർ ജീനുകൾ കണ്ടെത്തുന്നതിനുള്ള ജെനറ്റിക് ടെസ്റ്റിന് 2023 ഫെബ്രുവരിയിൽ ഒലീവിയ വിധേയയായിരുന്നു. സ്തനാർബുദ സാധ്യതയുള്ള ജീനുകൾ കണ്ടെത്താനുള്ള ബിആർസിഎ ഉൾപ്പടെയുള്ള എല്ലാ ടെസ്റ്റിലും നെഗറ്റീവായിരുന്നു. ഒലീവിയയുടെ സഹോദരി സാറയ്‌ക്കും റിസൾട്ട് നെഗറ്റീവായിരുന്നു. പിന്നീട് മാമോഗ്രാമിനും വിധേയയായി. രണ്ട് മാസത്തിന് ശേഷം പിന്നീടാണ് സ്തനാർബുദം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 10 മാസത്തിനിടെ നാല് സർജറിക്കാണ് ഒലീവിയ വിധേയയായത്. കാൻസർ ചികിത്സയെക്കുറിച്ചും ഹോർമോണിനെക്കുറിച്ചുമെല്ലാം പ്രതീക്ഷിച്ചതിന് അപ്പുറം പഠിച്ചെന്നും അതിനിടയിൽ രണ്ട് തവണ മാത്രമാണ് കരഞ്ഞതെന്നും ഇനി കരയാൻ സമയമില്ലെന്നും താരം കുറിച്ചു.
”വളരെ പെട്ടന്നു തന്നെ രോഗനിർണം നടത്താൻ കഴിഞ്ഞതാണ് ഭാഗ്യമായത്. എനിക്ക് മാർഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങൾ അത് കണ്ടെത്തി. നാളെ ഏതൊരു സ്ത്രീയും ഈ ഘട്ടം അഭിമുഖീകരിക്കുക തന്നെ വേണം’’ – ഒലിവിയ പറഞ്ഞു. രണ്ട് സ്തനങ്ങളും ബയോപ്‌സി കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നീക്കം ചെയ്‌തു. എല്ലാ സ്ത്രീകളും കാൻസർ സാധ്യത പരിശോധിക്കണമെന്നും താരം ഓർമ്മിപ്പിച്ചു.