“നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്”

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധേയമായ താരമാണ് രജനി ചാണ്ടി. ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയതോടെ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ശേഷം മലയാളം ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോഴേക്കും താരം കുടുംബ പ്രേഷകർക്കിടയിലും സ്ഥാനം നേടി. ഇന്ന് രജനി ചാണ്ടിയെ അറിയാത്ത മലയാളികൾ ചുരുക്കം ആണ്. കഴിഞ്ഞ ദിവസം ആണ് രജനിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.അതീവ സ്റ്റൈലിഷ് ലുക്കിൽ ഉള്ള രജനിയുടെ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Rajini Chandy

താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായത് കൂടി താരത്തിനെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിലും സ്റ്റൈലിഷ് വസ്ത്രധാരണത്തിനെതിരെയും വിമർശനങ്ങളുമായി എത്തിയിരുന്നത്. ഇപ്പോൾ രജനി ചാണ്ടിയെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. തന്റെ ഫേസ്ബുക്കിലൂടെയാണ് ഒമർ ലുലു തന്റെ നിലപാട് വ്യക്തശമാക്കിയത്. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറുപ്പ് വായിക്കാം,

Rajini Chandy

“ഈ വയസ്സ് കാലത്ത് എന്തിന്റെ അഹങ്കാരം ആണ് തള്ളക്ക് എന്ന് പറഞവരോട്….” “ഈ മുതുകിക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞവരോട്….” രജനി ചാണ്ടി കുറച്ചു ഫോട്ടോ ഫേസ്ബുക്ക് പേജിൽ ഇട്ടപ്പോൾ തെറിയഭിഷേകം നടത്തി കമന്റ് ഇട്ട ആളുകൾക്ക് നെറുകും തലയിൽ കിട്ടിയ അടിയാണ് ഇന്ന് അവർ അപ്ലോഡ് ചെയ്ത ഫോട്ടോകൾ. പിന്നെ ഇങനെ തെറിയഭിഷേകം നടത്തിയ ആളുകളോട് അവർ പറയാതെ പറഞ ഒരു ഡയലോഗും ഉണ്ട്…. “നീയൊക്കെ അര ട്രൗസറും ഇട്ട്‌ അജന്തയിൽ ആധിപാപം കാണുംമ്പോൾ ചേച്ചീ ഈ സീൻ വിട്ടതാണ്..”

Sreekumar R