നാദിര്‍ഷായുടെ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ തിയ്യേറ്ററിലേക്ക്!!

Follow Us :

നാദിര്‍ഷാ – റാഫി കൂട്ടുകെട്ട് ഒരുമിക്കുന്ന പുതിയ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ തിയ്യേറ്ററിലേക്ക്. റാഫിയുടെ മകന്‍ മുബിന്‍ റാഫിയാണ് ചിത്രത്തില്‍ നായകനാവുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെയ് 31നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്.

നാദിര്‍ഷയുടെ സ്വപ്നമായിരുന്നു റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അതാണിപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. കോമഡി ത്രില്ലര്‍ ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ദേവിക സഞ്ജയ് ആണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്.

ഷാജി കുമാറാണ് ഛായാഗ്രാഹകന്‍ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് സന്തോഷ് രാമന്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍. മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് യൂനസ് കുണ്ടായ് ഡിസൈന്‍സ് മാക്ഗുഫിന്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.