Categories: Film News

പുരുഷ വന്ധ്യംകരണം പ്രമേയമാക്കി ഒരുങ്ങുന്ന ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം’ – ട്രെയ്‌ലര്‍

പുരുഷ വന്ധ്യംകരണം പ്രമേയമായി മലയാള സിനിമയില്‍ ആദ്യമായി ഒരുക്കുന്ന കോമഡി ഡ്രാമ ചിത്രം ‘ഒരു ഭാരത സര്‍ക്കാര്‍ ഉല്പന്നം’ ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

നിരവധി ചിത്രങ്ങളില്‍ സഹ നടനായും മറ്റും പ്രത്യക്ഷപ്പെട്ട് മലയാളികള്‍ക്ക് സുപരിചിതനായ സുബീഷ് സുധി നായകനായി എത്തുന്ന ചിത്രത്തില്‍ ഷെല്ലി കിഷോര്‍ ആണ് നായികയാകുന്നത്.

പുരുഷ വന്ധ്യംകരണത്തിനായി ആളെ കണ്ടെത്താന്‍ നടക്കുന്ന ആശാ വര്‍ക്കര്‍ ദിവ്യയായി ഷെല്ലി കിഷോര്‍ എത്തുമ്‌ബോള്‍ നാല് കുട്ടികളുടെ പിതാവായ പ്രദീപനായി സുബീഷ് സുധി വേഷമിടുന്നു. ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റര്‍ടൈനറായാണ് ഒരുങ്ങുന്നത്.

സുബീഷ് സുധി, ഷെല്ലി കിഷോര്‍ എന്നിവരെ കൂടാതെ അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ലാല്‍ ജോസ്, വിനീത് വാസുദേവന്‍, ജാഫര്‍ ഇടുക്കി, രാജേഷ് അഴീക്കോടന്‍, ജോയ് മാത്യു, വിജയ് ബാബു, ഹരീഷ് കണാരന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി വേഷമിടന്നു.

ഫണ്‍ ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ടിവി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗനാഥന്‍, കെ സി രഘുനാഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിസാം റാവുത്തര്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അന്‍സര്‍ ഷാ.

Ajay Soni