ഇന്ദ്രജിത്തും പൂര്‍ണിമയും നായകനും നായികയും!! ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ‘ഒരു കട്ടില്‍ ഒരു മുറി’ ഒരുങ്ങുന്നു

താര ദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമയും ആദ്യമായി സ്‌ക്രീനിലും ദമ്പതികളായി എത്തുന്നു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത്. ‘ഒരു കട്ടില്‍ ഒരു മുറി’ എന്നാണ് ചിത്രത്തിന്റെ പേര്. രഘുനാഥ് പാലേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും ദമ്പതികളായി ഇതുവരെ സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കട്ടില്‍ ഒരു മുറി’.

ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയ താരനിരയും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സമീര്‍ ചെമ്ബയില്‍, ഒ പി ഉണ്ണികൃഷ്ണന്‍, പി എസ്. പ്രേമാനന്ദന്‍, പി എസ് ജയഗോപാല്‍, മധു പള്ളിയാന, സന്തോഷ് വള്ളകാലില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രഘുനാഥ് പാലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്: മനോജ് സി എസ്, കലാസംവിധാനം: അരുണ്‍ ജോസ്, മേക്കപ്പ്: അമല്‍ കുമാര്‍, സംഗീത സംവിധാനം: അങ്കിത് മേനോന്‍, വര്‍ക്കി, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മിക്സിങ്: വിപിന്‍ വി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എല്‍ദോ സെല്‍വരാജ്.

കോസ്റ്റ്യൂം ഡിസൈന്‍: നിസ്സാര്‍ റഹ്‌മത്ത്, സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്: കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരുണ്‍ ഉടുമ്പന്‍ ചോല, അഞ്ജു പീറ്റര്‍, ഡിഐ: ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉണ്ണി സി, എ കെ രജിലേഷ്, പി ആര്‍ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ഡിസൈന്‍സ്: തോട്ട് സ്റ്റേഷന്‍, റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago