ഇന്ദ്രജിത്തും പൂര്‍ണിമയും നായകനും നായികയും!! ഷാനവാസ് കെ ബാവക്കുട്ടി ചിത്രം ‘ഒരു കട്ടില്‍ ഒരു മുറി’ ഒരുങ്ങുന്നു

താര ദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമയും ആദ്യമായി സ്‌ക്രീനിലും ദമ്പതികളായി എത്തുന്നു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത്. ‘ഒരു കട്ടില്‍ ഒരു മുറി’ എന്നാണ് ചിത്രത്തിന്റെ…

താര ദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമയും ആദ്യമായി സ്‌ക്രീനിലും ദമ്പതികളായി എത്തുന്നു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത്. ‘ഒരു കട്ടില്‍ ഒരു മുറി’ എന്നാണ് ചിത്രത്തിന്റെ പേര്. രഘുനാഥ് പാലേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും ദമ്പതികളായി ഇതുവരെ സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍, എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘കിസ്മത്ത്’, ‘തൊട്ടപ്പന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കട്ടില്‍ ഒരു മുറി’.

ഷമ്മി തിലകന്‍, വിജയരാഘവന്‍ , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്‍ദ്ദനന്‍, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്‍, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് തുടങ്ങിയ താരനിരയും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സമീര്‍ ചെമ്ബയില്‍, ഒ പി ഉണ്ണികൃഷ്ണന്‍, പി എസ്. പ്രേമാനന്ദന്‍, പി എസ് ജയഗോപാല്‍, മധു പള്ളിയാന, സന്തോഷ് വള്ളകാലില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രഘുനാഥ് പാലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം: എല്‍ദോസ് ജോര്‍ജ്, എഡിറ്റിങ്: മനോജ് സി എസ്, കലാസംവിധാനം: അരുണ്‍ ജോസ്, മേക്കപ്പ്: അമല്‍ കുമാര്‍, സംഗീത സംവിധാനം: അങ്കിത് മേനോന്‍, വര്‍ക്കി, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മിക്സിങ്: വിപിന്‍ വി നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എല്‍ദോ സെല്‍വരാജ്.

കോസ്റ്റ്യൂം ഡിസൈന്‍: നിസ്സാര്‍ റഹ്‌മത്ത്, സ്റ്റില്‍സ്: ഷാജി നാഥന്‍, സ്റ്റണ്ട്: കെവിന്‍ കുമാര്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരുണ്‍ ഉടുമ്പന്‍ ചോല, അഞ്ജു പീറ്റര്‍, ഡിഐ: ലിജു പ്രഭാകര്‍, വിഷ്വല്‍ എഫക്ട്: റിഡ്ജ് വിഎഫ്എക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉണ്ണി സി, എ കെ രജിലേഷ്, പി ആര്‍ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ഡിസൈന്‍സ്: തോട്ട് സ്റ്റേഷന്‍, റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.