വസ്ത്രധാരണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്ന് പറഞ്ഞു ഓവിയ

നിരവധി ആരാധകരുള്ള താരമാണ് ഓവിയ. മലയാളത്തിൽ കൂടിയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത് എങ്കിലും പിന്നീട് താരം തമിഴിലേക്ക് ചേക്കേറുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ് ബിഗ് ബോസ്സിലും പങ്കെടുത്തിരുന്നു. എന്നാൽ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ആരവുമായി താരം പ്രണയത്തിൽ ആയതും ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അധികനാൾ ഈ ബന്ധം മുന്നോട്ട് പോയില്ല. പ്രണയം തകർന്നതോടെ ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. ആരവ് വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

തനിക്ക് ഇനി തന്റെ ജീവിതത്തിൽ ഒരു പങ്കാളി ഇല്ല എന്നും തന്നിൽ താൻ പൂർണ്ണ തൃപ്ത്ത ആണെന്നുമാണ് അതിനു ശേഷം ഓവിയ പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ഓവിയയോട് അവതാരിക ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഏതു വസ്ത്രമാണ് ഓവിയയ്ക്ക് ധരിക്കാൻ കൂടുതൽ ഇഷ്ട്ടമെന്നും ഏതു വസ്ത്രത്തിൽ ആണ് താരം കൂടുതൽ കംഫർട്ട് എന്നുമാണ് അവതാരിക ചോദിച്ചത്. എന്നാൽ വസ്ത്രമൊന്നും ഇല്ലെങ്കിൽ അത്രയും നല്ലത് എന്നാണ് ഓവിയ പറഞ്ഞ മറുപടി. തുണി ഒന്നും ഇട്ടില്ലെങ്കിൽ അത്രയും സന്തോഷം എന്നും ഓവിയ പറഞ്ഞു.

തന്റെ അഭിപ്രായത്തിൽ എല്ലാവരും ഒന്നും ഇടാതെ നടക്കണം. അതാകുമ്പോൾ എല്ലാവര്ക്കും വളരെ ഫ്രീ ആയി നടക്കാം എന്നുമാണ് ഓവിയ ചിരിച്ച് കൊണ്ട് പറഞ്ഞത്. കാര്യമായി പറയുകയാണെങ്കിൽ ആരെയും ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി ഞാൻ വസ്ത്രങ്ങൾ ധരിക്കാറില്ല എന്നാണ് താരം പറഞ്ഞത്. ഏതെങ്കിലും ഫങ്ക്ഷന് പോകുമ്പോഴോ ഇന്റർവ്യൂവിന് പോകുമ്പോഴോ പ്രത്യേകം കോസ്റ്റും ചെയ്യിക്കാറുണ്ട്. അത് പക്ഷെ എന്നെ തന്നെ തൃപ്തിപ്പെടുത്താൽ ആണെന്നും ആണ് ഓവിയ പറയുന്നത്.

Devika Rahul