ആ ഒരു കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും മമ്മൂട്ടി നടത്താറില്ല

നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. പ്രായത്തെ എഴുപത് കഴിഞ്ഞിട്ടും ഇപ്പോഴും യുവ താരങ്ങളെ വെല്ലുന്ന കഴിവും സൗന്ദര്യവുമാണ് താരത്തിന് ഇപ്പോഴുമുള്ളത്. നിരവധി പേരാണ് മമ്മൂട്ടിയുടെ ചെറുപ്പത്തെ കുറിച്ച് പറഞ്ഞു രംഗത്ത് വരാറുള്ളത്. മമ്മൂട്ടിയെ പോലെ ഈ പ്രായത്തിലും ഇത്ര സൗന്ദര്യമുള്ള മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ തന്നെ ഇല്ല എന്ന് പറയാം. നിരവധി പേരാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ച് കൊണ്ട് എത്താറുള്ളത്. മലയാള സിനിമയുടെ നിത്യ യൗവ്വനം തന്നെയാണ് മമ്മൂട്ടി. എന്താണ് മമ്മൂക്കയുടെ സൗന്ദര്യ രഹസ്യമെന്ന് പലരും പലപ്പോഴും മമ്മൂക്കയോട് ചോദിക്കാറുണ്ട്. എന്നാൽ അതിനു ചിരി മാത്രമാണ് പലപ്പോഴും മമ്മൂട്ടി നൽകാറുള്ളത്.

മമ്മൂട്ടിയുടെ ജീവിത രീതികളെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചുമെല്ലാം പലപ്പോഴും ചർച്ചകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂക്കയുടെ ഭക്ഷണ രീതികളെ കുറിച്ച് അദ്ദേഹത്തിന്റെ പേഴ്‌സണൽ ഷെഫ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആഹാര കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആൾ ആണ് മമ്മൂക്ക. എന്ത് പ്രലോഭനങ്ങൾ ഉണ്ടായാലും അദ്ദേഹം ഫോളോ ചെയ്യുന്ന ഡയറ്റ് ചാർട്ട് അനുസരിച്ച് മാത്രമാണ് അദ്ദേഹം ആഹാരം കഴിക്കാറുള്ളത്. അദ്ദേഹം രാവിലെ കഴിക്കുന്ന ആഹാരം ഓട്ട്സും പപ്പായയും, തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് കുതിർത്ത ബദാമും മുട്ടയുടെ വെള്ളയും ആണ്. അധികം ആഹാരം കഴിക്കാത്ത ആൾ കൂടിയാണ് മമ്മൂക്ക.

തേങ്ങാ ചേർന്ന മീൻ കറികൾ, വറുത്തതും പൊരിച്ചതും ഒന്നും അദ്ദേഹം കഴിക്കാറില്ല. കരിമീൻ, കണമ്ബ്, തിരുത, കൊഴുവ ഒക്കെയാണ് മമ്മൂക്കയുടെ പ്രിയപ്പെട്ട മീൻ വിഭവങ്ങൾ. അതിനൊപ്പം കുരുമുളക് ചേർത്ത വെജിറ്റബിൾ സാലഡും അദ്ദേഹത്തിന് നിര്ബന്ധമാണ്. വൈകിട്ട് കട്ടൻ ചായയാണ് കുടിക്കാറുള്ളത്. രാത്രിയിൽ ഗോതമ്പിന്റെ ദോശയാണ് കഴിക്കുന്നത്. അതിനൊപ്പം ഒന്നെങ്കിൽ മസാല ചേർക്കാത്ത തേങ്ങാപ്പാൽ ഒഴിച്ച ചിക്കൻ കറിയോ അല്ലെങ്കിൽ ചട്‌നിയോ മതി അദ്ദേഹത്തിന്. അതിനു ശേഷം കൂൺ സൂപ്പും കഴിക്കും. ലൊക്കേഷനുകളിൽ ഉള്ളപ്പോഴും വീട്ടിൽ നിന്ന് ഭക്ഷണം വരുത്തിയാണ് മമ്മൂക്ക കഴിക്കാറുള്ളത്.

Devika Rahul