വിവാദങ്ങള്‍ കത്തുമ്പോഴും പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ബേഷാരംഗം പുറത്തിറങ്ങിയതോടെ വലിയ വിവാദമായിരുന്നു. സീനില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു രൂക്ഷവിമര്‍ശനം നിറഞ്ഞത്. സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമെല്ലാം നിറയുമ്പോഴാണ് രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയത്.
രണ്ടാമത്തെ ഗാനം പുറത്തിറങ്ങി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് ‘കുമ്മേസേ’പാടിയിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികളാണ്.
ഷാരൂഖ് ഖാനെയും ദീപികയെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വില്ലനായ ജോണ്‍ എബ്രഹാമും എത്തുന്നു.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. 2023 ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം, ഒരുഭാഗത്ത് പ്രതിഷേധം കനക്കുമ്പോഴും ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…