ഗ്ലാമറസ്സായി ദീപിക!!! പത്താനിലെ രണ്ടാമത്തെ ഗാനവും സൂപ്പര്‍ഹിറ്റ്

വിവാദങ്ങള്‍ കത്തുമ്പോഴും പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ബേഷാരംഗം പുറത്തിറങ്ങിയതോടെ വലിയ വിവാദമായിരുന്നു. സീനില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു രൂക്ഷവിമര്‍ശനം നിറഞ്ഞത്.…

വിവാദങ്ങള്‍ കത്തുമ്പോഴും പത്താനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ബേഷാരംഗം പുറത്തിറങ്ങിയതോടെ വലിയ വിവാദമായിരുന്നു. സീനില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു രൂക്ഷവിമര്‍ശനം നിറഞ്ഞത്. സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധഭീഷണിയുമെല്ലാം നിറയുമ്പോഴാണ് രണ്ടാമത്തെ ഗാനവും പുറത്തിറങ്ങിയത്.

രണ്ടാമത്തെ ഗാനം പുറത്തിറങ്ങി മിനിട്ടുകള്‍ കഴിയുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് ‘കുമ്മേസേ’പാടിയിരിക്കുന്നത്. ചൈതന്യ പ്രസാദിന്റെ വരികളാണ്.

ഷാരൂഖ് ഖാനെയും ദീപികയെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വില്ലനായ ജോണ്‍ എബ്രഹാമും എത്തുന്നു.
ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. 2023 ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം, ഒരുഭാഗത്ത് പ്രതിഷേധം കനക്കുമ്പോഴും ഇന്ത്യന്‍ സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പത്താന്‍.