കുഞ്ചാക്കോ ബോബന്റെ ‘പദ്മിനി’ ഒടിടിയില്‍!!

കുഞ്ചാക്കോ ബോബന്‍ നായകനായി ഏറ്റവും പുതിയ ഹിറ്റ് ചിത്രം ‘പദ്മിനി’ ഒടിടിയിലേക്ക്. കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയ്യേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നീ മൂന്ന് നായികമാരാണ് ‘പദ്മിനി’യിലുണ്ടായിരുന്നത്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ ചിത്രം ഒടിടിയില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലായിരിക്കും സ്ട്രീമിംഗ്. 11നാണ് ഹിറ്റ് ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്‍, ഗോകുലന്‍, ജെയിംസ് ഏലിയാ, മാളവിക മേനോന്‍, സീമ ജി നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്.

ആദ്യമായി ചാക്കോച്ചന്‍ പിന്നണിഗായകനായതും ചിത്രത്തിലൂടെയാണ്.
വിദ്യാധരന്‍ മാസ്റ്ററും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രത്തിലെ ‘ലവ് യു മുത്തേ’ ഗാനം ആലപിച്ചിരിക്കുന്നത്.

ദീപു പ്രദീപായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രശോഭ് കൃഷ്ണ, അഭിലാഷ് ജോര്‍ജ്, സുവിന്‍ കെ വര്‍ക്കി എന്നിവരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീത് പുല്ലുടന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് പൂങ്കുന്നം.

ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കല ആര്‍ഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍ സ്റ്റില്‍സ്-ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പറ്റ്, പിആര്‍ഒ എ എസ് ദിനേശ്, പിആര്‍ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago