കുഞ്ചാക്കോ ബോബന് നായകനായി ഏറ്റവും പുതിയ ഹിറ്റ് ചിത്രം ‘പദ്മിനി’ ഒടിടിയിലേക്ക്. കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയ്യേറ്ററില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നീ മൂന്ന് നായികമാരാണ് ‘പദ്മിനി’യിലുണ്ടായിരുന്നത്.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് ചിത്രം ഒടിടിയില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിലായിരിക്കും സ്ട്രീമിംഗ്. 11നാണ് ഹിറ്റ് ചിത്രത്തിന്റെ സ്ട്രീമിംഗ് തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്, ഗോകുലന്, ജെയിംസ് ഏലിയാ, മാളവിക മേനോന്, സീമ ജി നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്.
ആദ്യമായി ചാക്കോച്ചന് പിന്നണിഗായകനായതും ചിത്രത്തിലൂടെയാണ്.
വിദ്യാധരന് മാസ്റ്ററും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രത്തിലെ ‘ലവ് യു മുത്തേ’ ഗാനം ആലപിച്ചിരിക്കുന്നത്.
ദീപു പ്രദീപായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് പ്രശോഭ് കൃഷ്ണ, അഭിലാഷ് ജോര്‍ജ്, സുവിന് കെ വര്‍ക്കി എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീത് പുല്ലുടന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് മനോജ് പൂങ്കുന്നം.
ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കല ആര്‍ഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം ഗായത്രി കിഷോര്‍ സ്റ്റില്‍സ്-ഷിജിന് പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ്, മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പറ്റ്, പിആര്‍ഒ എ എസ് ദിനേശ്, പിആര്‍ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
Padmini varunnu Netflixile. Kaanende? 11th August – take note of the date students 👩🏻🏫 #PadminiOnNetflix pic.twitter.com/JbAgPQ4DnQ
— Netflix India South (@Netflix_INSouth) August 6, 2023