‘പാപ്പച്ചന്‍ ഒളിവിലാണ്’ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി!!

സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ‘പാപ്പച്ചന്‍ ഒളിവിലാണ്’ചിത്രം. സിന്റോ സണ്ണിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമയില്‍ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സൈജു കുറുപ്പ് എത്തുന്നത്. പാപ്പച്ചന്റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ മുഹൂര്‍ത്തങ്ങളാണ് ചിത്രം പറയുന്നത്.

ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ അജു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്. മോനിച്ചന്‍ എന്ന കഥാപാത്രമായാണ് അജു വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും എന്നാണ് ടീസറില്‍ നിന്ന് വ്യക്തമാക്കുന്നത്.

ദര്‍ശന, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നത്.

ബി.കെ.ഹരിനാരായണന്‍, സിന്റോ സണ്ണി എന്നിവരാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ഈണം പകരുന്നത്. എഡിറ്റിങ് രതിന്‍ രാധാകൃഷ്ണന്‍. കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, കോസ്റ്റ്യൂം ഡിസൈന്‍ സുജിത് മട്ടന്നൂര്‍, മേക്കപ്പ് മനോജ് കിരണ്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍-ബോബി സത്യശീലന്‍, പ്രൊഡക്ഷന്‍-മാനേജര്‍ ലിബിന്‍ വര്‍ഗീസ്,സ്റ്റില്‍സ് അജീഷ് സുഗതന്‍, മാര്‍ക്കറ്റിങ് സ്‌നേക്ക്പ്ലാന്റ്. പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍. കുട്ടമ്പുഴ, ഭൂതത്താന്‍കെട്ട്, നേര്യമംഗലം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

Anu

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

39 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

1 hour ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

1 hour ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago