കാശിനു വേണ്ടി തെരുവിൽ നൃത്തം ചെയ്ത മറിയം സോഫിയ പാരിസ് ലക്ഷ്മി ആയത് ഇങ്ങനെ!

മലയാളക്കരയുടെ മരുമകളല്ല മകളാണ് പാരിസ് ലക്ഷ്മി. കലയുടെ ഐശ്വരച്ചെപ്പ് വരമായി ലഭിച്ച ഈ പ്രതിഭയെ കേരളത്തിന് ലഭിച്ചതില്‍ അഭിമാനിക്കുന്നവരാണ് ഓരോ മലയാളികളും. കഥകളി കലാകാരന്‍ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തില്‍ സ്ഥിര താമസമാണ് ലക്ഷ്മി. നൃത്തച്ചുവടുകള്‍ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോള്‍ സിനിമകളിലും സജീവ സാന്നിധ്യമാണ്. പതിമൂന്നോളം ചിത്രങ്ങളിൽ ആണ് ലക്ഷ്മി ഇതിനോടകം വേഷമിട്ടത്.

എന്നാൽ ഇന്ന് കാണുന്നത് പോലെ അത്ര വർണ്ണം നിറഞ്ഞതായിരുന്നില്ല ലക്ഷ്മിയുടെ ഭൂതകാലം. വിദേശികൾക്ക് പൊതുവെ ഇന്ത്യയോട് അത്ര താൽപ്പര്യം ഇല്ലായെങ്കിലും ലക്ഷിമിയുടെ മാതാപിതാക്കൾക്ക് ഇന്ത്യയോടും ഇന്ത്യയുടെ കലാരൂപങ്ങളോടും വലിയ താല്പര്യം ആയിരുന്നു. മറിയം സോഫിയ എന്നാണ് പാരിസ് ലക്ഷ്മിയുടെ യഥാർത്ഥ പേര്. മലയാളിയായ സുനിലിനെ പരിചയപെട്ടതോടെ പാരിസ് ലക്ഷ്മി എന്ന പേര് ചാർത്തപ്പെടുകയായിരുന്നു. കഥകളിക്കാരൻ ആയിരുന്നു സുനിൽ. ലക്ഷ്മിയും കുടുംബവും കഥകളികാണാൻ എത്തിയപ്പോൾ ആണ് സുനിലിനെ ആദ്യമായി കാണുന്നത്. അന്ന് ലക്ഷ്മിക്ക് 7 വയസ്സും സുനിലിന് 21 വയസ്സും ആയിരുന്നു പ്രായം. പിന്നീട് അങ്ങോട്ട് ലക്ഷ്മിയുടെ കുടുംബം എല്ലാ വർഷവും ഇന്ത്യയിൽ എത്തി. അങ്ങനെ സുനിലും ലക്ഷ്മിയും കൂടുതൽ അടുക്കുകയും ആ അടുപ്പം പ്രണയമായി മാറുകയും ആയിരുന്നു. അങ്ങനെ എതിർപ്പുകളെ മറികടന്നു ലക്ഷ്മി സുനിലിനെ വിവാഹം കഴിച്ചു.

Paris Laxmi

എന്നാൽ സുനിലിനെ വിവാഹം കഴിക്കുന്ന സമയത്ത് ലക്ഷ്മി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു. ഇന്ത്യയിൽ നിന്ന് വിസാ തീർന്നതോടെ ലക്ഷ്മിക്ക് ഫ്രാൻസിലേക്ക് തിരികെ പോകേണ്ടി വന്നു. എന്നാൽ കയ്യിൽ പൈസ ഇല്ലാതിരുന്നതിനാൽ ലക്ഷ്മിക്ക് തെരുവിൽ നിന്ന് പോലും നൃത്തം ചെയ്യേണ്ടി വന്നു. കാശിനു വേണ്ടി ലക്ഷ്മി ഭാരതനാട്ട്യം എല്ലാം തെരുവിൽ നിന്നും ചെയ്തു. ആളുകൾ പറയുന്ന പാട്ടിനനുസരിച്ചും നൃത്തം ചെയ്തു. എന്നാൽ ലക്ഷ്മി അതിനെയൊക്കെ ഡാൻസ് പ്രാക്ടീസ് ആയെ കണ്ടോളു. അത്രയേറെ ലക്ഷ്മി നൃത്തത്തെ സ്നേഹിക്കുന്നു. അതിൽ നിന്ന് ഇന്നുള്ള ജീവിതത്തിലേക്ക് എത്താൻ ലക്ഷ്മി ഒരുപാട് കഷ്ട്ടപെട്ടു.

Sreekumar R